തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരാർഥികൾക്കും അസ്വാദകർക്കും ആവേശം വിതറി 'മാധ്യമം' സ്റ്റാൾ. വൈവിധ്യമാർന്ന മത്സരങ്ങളും സമ്മാനങ്ങളുമായാണ് 'മാധ്യമം' സ്റ്റാൾ ശ്രദ്ധേയമാകുന്നത്.
'മാധ്യമം' വെളിച്ചം പ്രശ്നോത്തരി, സ്പോട്ട് ഫോട്ടോ അടിക്കുറിപ്പ് മത്സരം, മൈലാഞ്ചി കൊണ്ട് 'മാധ്യമം' ലോഗോ വരയ്ക്കൽ, ഷൂട്ടൗട്ട്, ഭാഗ്യക്കുടം തുടങ്ങി വൈവിധ്യങ്ങളായ മത്സരങ്ങളാണ് സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. മത്സര വിജയികൾക്ക് വർക്കല സി.എച്.എം.എം കോളേജ് ചാവർ കോഡ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ആകർഷകമായ സമ്മാനങ്ങളും നൽകുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.