മന്ത്രി വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു

പാറ സമയബന്ധിതമായി ലഭ്യമാക്കാൻ നടപടി വിഴിഞ്ഞം: അന്താരാഷ്​ട്ര തുറമുഖ നിർമാണ പുരോഗതി വിലയിരുത്തുന്നതിന്​ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഇന്നലെ വീണ്ടും വിഴിഞ്ഞം സന്ദർശിച്ചു. ഉദ്ദേശിച്ചതിലും നേരത്തെ ഉദ്ഘാടനം നിർവഹിക്കാൻ കഴിയുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പുലിമുട്ട് നിർമാണം 1050 മീറ്റർ പൂർത്തിയായിട്ടുണ്ട്. പ്രതിദിനം നിലവിൽ 10,000 ടൺ കല്ലുകൾ നിക്ഷേപിക്കുന്നുണ്ട്. ഇത് താമസിയാതെ 15,000 ടണ്ണിലേക്ക് ഉയർത്തും. പാറ കൊണ്ടുവരുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങൾ പരിഹരിച്ചു. വാഹനങ്ങൾ തിരിച്ചറിയാൻ ഹോളോഗ്രാം, ഓട്ടോമാറ്റിക് ട്രാക്കിംഗ്സിസ്​റ്റം എന്നിവ ഏർപ്പെടുത്തും. പദ്ധതി പ്രദേശത്തെ മറ്റ്​ വിഷയങ്ങൾ പരിഹരിക്കാൻ ജനുവരിയിൽ ബന്ധപ്പെട്ട കക്ഷികളെ ഉൾപ്പെടുത്തി യോഗം ചേരും. പദ്ധതി പൂർത്തീകരണത്തിന് ആവശ്യമായ പാറ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് വിസിൽ മാനേജിംഗ് ഡയറക്ടർ ഗോപാലകൃഷ്ണൻ, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ജയകുമാർ എന്നിവരെ ചുമതലപ്പെടുത്തി. ഇലക്ട്രിക് സബ് സ്​റ്റേഷൻ, ഗേറ്റ് കോപ്ലക്സ് എന്നിവയുടെ ഉദ്ഘാടനം സർക്കാറി​ൻെറ ഒന്നാം വാർഷിക പരിപാടിയിൽ ഉൾപ്പെടുത്തി നിർവഹിക്കും. മത്സ്യ ബന്ധന ബോട്ടുകൾക്കുള്ള മണ്ണെണ്ണ വിതരണം പുനരാരംഭിച്ചതായും മന്ത്രി പറഞ്ഞു. വിസിൽ സി.ഇ.ഒ ഡോ. ജയകുമാർ, മന്ത്രിയുടെ പി.എസ് പി.ടി ജോയി, എ.പിഎസ്.സി.പി അൻവർസാദത്ത് എന്നിവരും മറ്റു ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.