തിരുനെൽവേലി: ടൗൺ ഭാഗത്തുള്ള ഷാഫ്റ്റർ ഹയർ സെക്കൻഡറി സ്കൂളിലെ ശൗചാലയത്തിൻെറ മതിലിടിഞ്ഞ് രണ്ട് കുട്ടികൾ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലും മരിച്ചു. മൂന്ന് കുട്ടികൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. രാമയ്യൻപട്ടി സ്വദേശി ദിനകരൻെറ മകൻ എട്ടാം ക്ലാസുകാരനായ വിശ്വരഞ്ജൻ (13) ടൗൺ സ്വദേശി കാർത്തിക്കിൻെറ മകൻ ഒമ്പതാം ക്ലാസുകാരൻ അൻപഴകൻ (14) എന്നിവർ സംഭവസ്ഥലത്ത് മരിച്ചു. മറ്റൊരു കുട്ടി തിരുനെൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് മുമ്പ് 11നുള്ള ഇടവേള സമയത്ത് ശൗചാലയത്തിൽ വന്ന കുട്ടികളാണ് അപകടത്തിൽപെട്ടത്. സഞ്ജയ്, ഇശക്കി പ്രകാശ്, മുഹമ്മദ് അബൂബക്കർ എന്നിവരാണ് ഗുരുതരപരുക്കുകളോടെ തിരുനെൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. തിരുനെൽവേലി കോർപറേഷൻ പൊലീസ് കമീഷണർ ചെന്താമരകണ്ണൻ അപകടത്തെക്കുറിച്ച് അഗ്നിശമനസേനയോടും പൊലീസിനോടും അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. തിരുനെൽവേലി കലക്ടർ വി. വിഷ്ണു മെഡിക്കൽ കോളജിലെത്തി പരിക്കേറ്റ കുട്ടികളെ സന്ദർശിച്ചു. തിരുനെൽവേലി ടൗണിൽ എക്സിബിഷൻ സൻെററിന് എതിർവശത്തുള്ള ഷാഫ്റ്റർ സ്കൂളിന് 130 വർഷം പഴക്കമുണ്ട്. സ്കൂളിൽ 2500 വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.