തിരുവനന്തപുരം: കേരള സർവകലാശാല അത്ലറ്റിക് മീറ്റിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ട്രാക്കിലും ഫീൽഡിലും മാർ ഇവാനിയോസിൻെറ കുതിപ്പ്. രണ്ടാം ദിനം പൂർത്തിയായപ്പോൾ 62 പോയൻറുമായാണ് നിലവിലെ ചാമ്പ്യന്മാർ വീണ്ടും കിരീടത്തിലേക്ക് അടുക്കുന്നത്. 34 പോയൻറുമായി പുനലൂർ എസ്.എൻ കോളജാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള കാര്യവട്ടം എൽ.എൻ.സി.പി.ഇക്ക് 21 പോയൻറാണുള്ളത്. മീറ്റിൻെറ രണ്ടാം ദിനം പെൺകുട്ടികളാണ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ തലയുയർത്തിയത്. ഇന്നലെ പിറന്ന രണ്ട് മീറ്റ് റെക്കോഡുകളും പെൺകുട്ടികളുടേതായിരുന്നു. മാർ ഇവാനിയോസിൻെറ പ്രസ്കില ഡാനിയലും അപർണറോയിയുമാണ് ട്രാക്കിൽ പുതുചരിത്രം തീർത്തത്. 800 മീറ്റർ ഓട്ടത്തിൽ ഒമ്പത് വർഷം പഴക്കമുള്ള റെക്കോഡാണ് പ്രസ്കില തിരുത്തിയത്. 2.14.04 എന്ന പുതിയ സമയം കണ്ടെത്തിയ പ്രസ്കില 2012ൽ മാർ ഇവാനിയോസിൻെറതന്നെ കെ. അപർണ കുറിച്ച 2.14.05 എന്ന റെക്കോഡാണ് പഴങ്കഥയാക്കിയത്. രണ്ടാം വര്‍ഷ ബി.എ ഇക്കണോമിക്‌സ് വിദ്യാര്‍ഥിയായ പ്രസ്‌കിലയുടെ ആദ്യ സര്‍വകലാശാല മീറ്റാണിത്. സ്വന്തം സമയം തന്നെ തിരുത്തിയാണ് ദേശീയതാരമായ അപർണ റോയി 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കോഡിട്ടത്. 2019ലെ 14.49 സെക്കൻറ് 14.15 സെക്കൻറിലേക്കാണ് അപർണ മാറ്റിയെഴുതിയത്. 400 മീറ്റര്‍ ഹര്‍ഡില്‍സിലും അപർണ സ്വർണം നേടി. ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ആലപ്പുഴ എസ്.ഡി കോളജിലെ വിജയ് നിക്‌സണ്‍ സ്വര്‍ണം നേടി. ചേര്‍ത്തല സൻെറ് മൈക്കിള്‍സിലെ ജീസ്‌മോന്‍ ടോമി രണ്ടാം സ്ഥാനവും കാര്യവട്ടം ഗവ. കോളജിെല കെ. അരവിന്ദ് മൂന്നാം സ്ഥാനവും നേടി. 400 മീറ്റര്‍ ഹര്‍ഡിസില്‍ വി.കെ. മുഹമ്മദ് ലാസന്‍ (മാര്‍ ഇവാനിയോസ്) സ്വര്‍ണവും കാര്യവട്ടം എല്‍.എന്‍.സി.പി.ഇയുടെ ടി. ടിജിന്‍ രണ്ടാംസ്ഥാനവും മാര്‍ ഇവാനിയോസിൻെറ മുഹമ്മദ് ഷാദാന്‍ മൂന്നാം സ്ഥാനവും നേടി. 800 മീറ്റര്‍ ഓട്ടത്തില്‍ ചെമ്പഴന്തി എസ്.എന്‍ കോളജിലെ ടി. ക്രിസ്റ്റഫര്‍ ഒന്നാം സ്ഥാനവും ബി. ആകാശ് (മാര്‍ ഇവാനിയോസ്), ജെ. അഖില്‍ (എസ്.എന്‍.സി പുനലൂര്‍) രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മീറ്റ് ഇന്ന് സമാപിക്കും. ഇനം, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം എന്നീ ക്രമത്തിൽ ........................................................................... ഹാമർത്രോ (ആൺ) : റോയി അവറാച്ചൻ (പുനലൂർഎസ്.എൻ), രാഹുൽ രാജീവൻ (ചേർത്തല എസ്.എൻ), ജിത്തുമോൻ (കെ.എൻ.എം ആർട്സ് ആൻഡ് സയൻസ് കോളജ്, കാഞ്ഞിരംകുളം) ഹാമർത്രോ (പെൺ): ശിൽപരാജ് (പുനലൂർഎസ്.എൻ), അഥീന എൽസ സണ്ണി (നങ്ങ്യാർകുളങ്ങര ടി.കെ.എം.എം), അഖില മോൾ (ആലപ്പുഴ സൻെറ് ജോസഫ് കോളജ്) ഹൈജംപ്: ഭൂമിക സേവ്യർ (ഓൾസെയിൻസ് കോളജ്, തിരുവനന്തപുരം), ലീയാ ഫ്രോങ്കോ (ഗവ.കാര്യവട്ടം കോളജ്), എസ്. അതുല്യ (കൊല്ലം എസ്.എൻ) ഷോട്ട്പുട്ട്: രവികാന്ത് സിങ് (കാര്യവട്ടം എൽ.എൻ.സി.പി.ഇ), ഡാൻ കൃഷ്ണൻ (കാര്യവട്ടം എൽ.എൻ.സി.പി.ഇ), എസ്. ശ്രീകാന്ത് (കൊല്ലം എസ്.എൻ) ജാവലിൻ ത്രോ (പെൺ): വൈഷണി ബി. സുനിൽ (മാർ ഇവാനിയോസ്), കെ.എൽ. രജിത (തിരുവനന്തപുരം വനിത കോളജ്), ലക്ഷ്മി പ്രിയ (പുനലൂർ എസ്.എൻ) 2000 മീറ്റർ നടത്തം: എ. മുബീന (ചെമ്പഴന്തി എസ്.എൻ), അനു എ.എസ് (കാര്യവട്ടം എൽ.എൻ.സി.പി.ഇ), ജെ.ജി. ജയലക്ഷ്മി (ഗവ. കോളജ് നെടുമങ്ങാട്) ഷോട്ട്പുട്ട്: എസ്. ആരതി (ചേർത്തല എൻ.എസ്.എസ്), ശ്രിജ സിങ് (കാര്യവട്ടം എൽ.എൻ.സി.പി.ഇ), ശിൽപ രാജ് (പുനലൂർ എസ്.എൻ) ജാവലിൻ ത്രോ: അജിൻ ബി.എം (കെ.എൻ.എം ആർട്സ് ആൻഡ് സയൻസ് കോളജ്, കാഞ്ഞിരംകുളം), എസ്. വിഷ്ണു (നങ്ങ്യാർകുളങ്ങര ടി.കെ.എം.എം), മനു ഗിരീഷ് (കെ.എൻ.എം ആർട്സ് ആൻഡ് സയൻസ് കോളജ്, കാഞ്ഞിരംകുളം) 1000 മീറ്റർ നടത്തം: ഫാത്തിമ എസ്.യു (പുനലൂർ എസ്.എൻ), എൽ. ആദിത്യ( അഞ്ചൽ സൻെറ് ജോൺസ്), മേഘ മധു (പുനലൂർ എസ്.എൻ) 1000 മീറ്റർ നടത്തം (ആൺ.) മനോജ് ആർ.എസ് (മാർ ഇവാനിയോസ്), എൻ. ഷാജഹാൻ (ഗവ.കോളജ് അമ്പലപ്പുഴ), അഖിൽ എൽ. കുമാർ (അഞ്ചൽ സൻെറ് ജോൺസ്) ലോങ് ജംപ് : ഹണി ജോൺ (മാർ ഇവാനിയോസ്), ആര്യ.ജെ.പി (വിമൻസ് കോളജ്, തിരുവനന്തപുരം), ലയ ഫ്രാങ്കോ (കാര്യവട്ടം ഗവ. കോളജ്) 2000 മീറ്റർ നടത്തം (ആൺ.): ശ്രീഹരി എസ്.ബി (അഞ്ചൽ സൻെറ് ജോൺസ്), ജെ. അർജുൻ (കൊല്ലം എഫ്.എം.എൻ), അരുൺ മോഹൻ (കൊല്ലം ടി.കെ.എം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.