കൊല്ലം: ലീഗല്‍ മെട്രോളജി വകുപ്പ് കൊല്ലം കോര്‍പറേഷന്‍ സോണല്‍ ഓഫിസ് -പഞ്ചായത്ത് പരിധികളിലുള്ള വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ നടത്തും. ഭൂതക്കുളം പഞ്ചായത്തില്‍ 20ന് രാവിലെ 11 മുതല്‍ ഒന്നുവരെയും വടക്കേവിള സോണല്‍ ഓഫിസില്‍ 21ന് രാവിലെ 11 മുതല്‍ ഒന്നുവരെയും ഇരവിപുരം സോണല്‍ ഓഫിസില്‍ 21 ന് ഉച്ചക്ക് രണ്ടുമുതല്‍ നാലുവരെയും ക്യാമ്പ് നടക്കുമെന്ന് അസി. കണ്‍ട്രോളര്‍ അറിയിച്ചു. ഇ.പി.എഫ് പെന്‍ഷന്‍ അദാലത് െകാല്ലം: ഇ.പി.എഫിൻെറ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനുള്ള അദാലത് ജനുവരി 10 ന് രാവിലെ 11ന് ഗൂഗിള്‍ മീറ്റ് വഴിയും വൈകീട്ട് മൂന്നിന് കൊല്ലം പി.എഫ്. ഓഫിസില്‍ ഓഫ് ലൈനായും നടത്തും. മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി സഹിതം പരാതികള്‍ നിധി ആപ് കെ നികട്, പബ്ലിക് റിലേഷന്‍ ഓഫിസര്‍, ഇ.പി.എഫ്.ഒ, റീജനല്‍ ഓഫിസ്, കൊല്ലം വിലാസത്തില്‍ 31ന മുമ്പായി നല്‍കണം. ഫോണ്‍ - 04742767645, 2751872. തപാല്‍ അദാലത് 29ന് കൊല്ലം: തപാല്‍ ഡിവിഷൻെറ തപാല്‍ അദാലത് 29 ന് രാവിലെ 11ന് ഗൂഗിള്‍ മീറ്റ് വഴി നടത്തും. കസ്റ്റമര്‍കെയര്‍ ഡിവിഷന്‍ തലത്തിലോ മുമ്പ് സ്വീകരിച്ച് ഇതുവരെ പരിഹാരം കാണാത്ത പരാതികള്‍ മാത്രമാണ് പരിഗണിക്കുക. മൊബൈല്‍ നമ്പര്‍, അഡ്രസ് എന്നിവ ഉള്‍പ്പെട്ട പരാതികള്‍ dokollam.kl@indiapost.gov.in ഇ-മെയിലില്‍ 24 ന് മുമ്പ് DAK ADALAT QUARTER ENDING DECEMBER 21 എന്ന തലക്കെട്ടോടെ അയക്കണം. ഫോണ്‍ 0474 2760463, 2740278.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.