മന്ത്രി ബിന്ദുവിൻെറ രാജി: യുവമോര്‍ച്ച മാര്‍ച്ചിൽ ഉന്തും തള്ളും *പൊലീസ് ജലപീരങ്കി പ്രയോഗിച്ചു തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രാജിവെണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രേട്ടറിയറ്റ് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് സമരഗേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേർഡ് തീർത്ത് തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു. പൊലീസ് അഞ്ച് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. ഇതില്‍ യുവമോര്‍ച്ച ജില്ല ട്രഷറര്‍ ചൂണ്ടിക്കല്‍ ഹരി ഉൾപ്പെടെ പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവര്‍ത്തകര്‍ പിന്നീട് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ജില്ല പ്രസിഡൻറ് ആര്‍. സജിത്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ദിനില്‍ ദിനേശ്, ബി.എല്‍. അജേഷ്, ആശാനാഥ്, മനുപ്രസാദ്, വീണ, ജമുന്‍ ജഹാഗീര്‍, കുളങ്ങരകോണം കിരണ്‍, വലിയവിള ആനന്ദ്, രാമേശ്വരം ഹരി, മാണിനാട് സജി, കവിത സുഭാഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. IMG-20211218-WA0486 കാപ്ഷൻ: യുവമോര്‍ച്ച സെക്രേട്ടറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.