വാണിജ്യാവശ്യങ്ങള്‍ക്കായി മൊബൈല്‍ നമ്പറുകള്‍ കൈമാറുന്ന സംഘങ്ങൾ സജീവം

കൊല്ലം: ഉപഭോക്താക്കളുടെയും വിദ്യാർഥികളുടെയും മൊബൈല്‍ നമ്പറുകള്‍ വാണിജ്യാവശ്യങ്ങള്‍ക്കായി കൈമാറുന്ന സംഘങ്ങള്‍ സജീവം. വാട്‌സ്​ആപ് ഉള്‍പ്പെടെ നമ്പറുകളാണ് ഇത്തരത്തില്‍ വില്‍ക്കുന്നത്. ചെറുകിട കച്ചവടക്കാര്‍മുതല്‍ വന്‍കിട കോര്‍പറേറ്റ് കമ്പനികൾ വരെയുള്ളവര്‍ക്കാണ് ഇത്തരത്തില്‍ നമ്പറുകള്‍ ​ൈകമാറുന്നത്​. 2500 രൂപ മുടക്കിയാല്‍ ഒരു ലക്ഷം നമ്പറുകളാണ് ഇത്തരത്തില്‍ വാണിജ്യാവശ്യങ്ങള്‍ക്കായി ലഭിക്കുക. പണം കൂടുന്നതിനനുസരിച്ച് ലഭിക്കുന്ന നമ്പര്‍ ഡേറ്റ ബേസുകളുടെ എണ്ണവും കൂടും. നമ്പറുകളോടൊപ്പം ഇവര്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി പ്രത്യേകം തയാറാക്കിയ സോഫ്റ്റ്​വെയര്‍ കൂടി വാങ്ങിയാല്‍ 50,000 നമ്പര്‍ സൗജന്യമായി നല്‍കുകയും ചെയ്യും. ഇവര്‍ നല്‍കുന്ന സോഫ്റ്റ്​വെയറിലേക്ക് എക്‌സല്‍ ഫോര്‍മാറ്റിലുള്ള നമ്പര്‍ അപ്​​േലാഡ് ചെയ്ത് അയക്കേണ്ട സന്ദേശം ചിത്രമുള്‍പ്പെടെ സെറ്റ് ചെയ്ത് ​െവച്ചുകഴിഞ്ഞാല്‍ ഒരുസമയം 500 പേര്‍ക്ക് വരെ ഇത്തരത്തില്‍ വാണിജ്യ സന്ദേശങ്ങള്‍ അയക്കുന്നതാണ് ഇവരുടെ പ്രവര്‍ത്തന രീതി. കച്ചവടം കുറവുള്ള സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ ഇതുവഴി സാധിക്കും. വിദേശത്തുള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് മാര്‍ക്കറ്റിങ് നടത്താനായും വന്‍കിട കമ്പനികള്‍ ഇത്തരത്തില്‍ ഡേറ്റ ശേഖരിക്കുന്നുണ്ട്​. ട്രൂകോളര്‍ ആപ്പില്‍ നിന്നുള്ള ഉപഭോക്താക്കളുടെ വിവരവും ഇത്തരത്തില്‍ വാണിജ്യാവശ്യങ്ങള്‍ക്കായി വില്‍ക്കുന്നുണ്ട്. ഇതിന് പ്രത്യേക തുക നല്‍കണം. മേഖല തിരിച്ചുള്ള നമ്പറുകള്‍ വേണമെങ്കില്‍ 3500രൂപ അധികം നല്‍കണം. വിദ്യാർഥികളുടെ പട്ടികയിൽ പേര്, വയസ്സ്​, ജനനതീയതി, പഠിക്കുന്ന സ്ഥാപനത്തി​ൻെറ പേര് ഉള്‍പ്പെടെ വിവരങ്ങളാണ് നല്‍കുന്നത്. യുവാക്കളുടേതിൽ പേര്, വയസ്സ്, ജനനതീയതി, സമൂഹ മാധ്യമ അക്കൗണ്ടിലെ മെയില്‍ ഐഡി എന്നിവയും പൊതുവായ വിഭാഗത്തില്‍ പേര്, വയസ്സ്, ജനനതീയതി, തൊഴില്‍ എന്നിവയും. ഇത്തരത്തിലുള്ള നമ്പറുകള്‍ വില്‍ക്കുന്നതി​ൻെറ ആസ്ഥാനം മഹാരാഷ്​ട്രയും മുംബൈയുമാണ്. ഇവിടെ നിന്ന് ഇടനിലക്കാര്‍ വാങ്ങി ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതാണ് രീതി. വര്‍ഷങ്ങളായി ​േഡറ്റ വില്‍പനയെക്കുറിച്ചുള്ള വിവരങ്ങള്‍ മുമ്പ്​ പുറത്ത് വന്നിട്ടുണ്ടെങ്കിലും വാട്‌സ്​ആപ് നമ്പറുകളും വിദ്യാർഥികളുടെ നമ്പറുകളും ​േഡറ്റബേസാക്കി വില്‍ക്കാന്‍ ആരംഭിച്ചത് ലോക്ഡൗണ്‍ സമയത്താണ്. വാണിജ്യാവശ്യങ്ങള്‍ക്കായാണ് ഇത്തരത്തില്‍ നമ്പറുകള്‍ വില്‍ക്കുന്നതെങ്കിലും വ്യക്തിവിവരങ്ങൾ ദുരുപയോഗിക്കാനുള്ള സാധ്യതയുമുണ്ട്​. ഇത്തരം തട്ടിപ്പുകാരുടെ സെര്‍വറുകള്‍ ഉത്തരേന്ത്യയിലായതിനാല്‍ പൊലീസിന് കണ്ടെത്തുന്നതും ശ്രമകരമാണ്​. അഖിൽ സദാശിവൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.