തലസ്ഥാനത്ത്​ കര്‍ഷക മാര്‍ച്ചും നിയമലംഘന പ്രഖ്യാപനവും

തിരുവനന്തപുരം: കര്‍ഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്​ട്രീയ കിസാന്‍ മഹാസംഘി​​ൻെറ നേതൃത്വത്തില്‍ തലസ്ഥാനത്ത്​ കര്‍ഷകർ സെക്ര​േട്ടറിയറ്റ് മാര്‍ച്ചും നിയമലംഘന പ്രഖ്യാപനവും നടത്തി. വന്യജീവിശല്യത്തില്‍നിന്ന് കര്‍ഷകരെ രക്ഷിക്കുക, ജപ്തി നടപടികളില്‍നിന്ന് പിന്മാറുക, കര്‍ഷക​ൻെറ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കുക, പരിസ്ഥിതി അന്തിമവിജ്ഞാപനത്തില്‍ കര്‍ഷകരുടെയും കൃഷിഭൂമിയുടെയും സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രാഷ്​ട്രീയ കിസാന്‍ മഹാസംഘ് കര്‍ഷക മാര്‍ച്ച് സംഘടിപ്പിച്ചത്. വിവിധ ജില്ലകളില്‍നിന്നായി വിവിധ സ്വതന്ത്ര കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ സംയുക്തമായി നൂറ്​ കണക്കിന്​ കര്‍ഷകരാണ് ഭരണസിരാകേന്ദ്രത്തിലേക്കെത്തിയത്​. രാഷ്​ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോഓഡിനേറ്റര്‍ കെ.വി. ബിജു സെക്ര​േട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ അഭിമാനബോധം വീണ്ടെടുത്ത് സംഘടിച്ച്​ നീങ്ങിയതാണ് ഡല്‍ഹി കര്‍ഷകസമരത്തി​ൻെറ വിജയമെന്നും ഭിന്നിച്ചുനില്‍ക്കാതെ ഒറ്റക്കെട്ടായി പോരാടിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് നിലനിൽപുള്ളൂവെന്നും ബിജു പറഞ്ഞു. മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്​റ്റ്യന്‍ അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ ജോയി കണ്ണഞ്ചിറ നിയമലംഘന പ്രഖ്യാപനം നടത്തി. വന്യമൃഗങ്ങളെ വനത്തില്‍ സംരക്ഷിക്കേണ്ടത് വനംവകുപ്പി​ൻെറ ഉത്തരവാദിത്തമാണ്. കര്‍ഷകര്‍ സ്വജീവന്‍ സംരക്ഷിക്കാന്‍ സ്വന്തം കൃഷിഭൂമിയിലെത്തുന്ന മൃഗങ്ങളെ തുരത്തുന്നതിനെ നിയമനപടികള്‍ക്കൊണ്ട് നേരിട്ടാല്‍ സംഘടിച്ച് എതിര്‍ക്കുമെന്ന് ജോയി കണ്ണഞ്ചിറ പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിനോയ് തോമസ്, സൗത്ത് ഇന്ത്യന്‍ കോഓഡിനേറ്റര്‍ പി.ടി ജോണ്‍, സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡിജോ കാപ്പന്‍, പ്രഫ. ജോസ്‌കുട്ടി ഒഴുകയില്‍, ജെന്നറ്റ് മാത്യു, അഡ്വ. ജോണ്‍ ജോസഫ്, വിവിധ കര്‍ഷകസംഘടനാ നേതാക്കളായ ജോസ് മാത്യു ആനിത്തോട്ടം, ഹരിദാസ് കല്ലടിക്കോട്, അഡ്വ. സുമീന്‍ എസ്. നെടുങ്ങാടന്‍ തുടങ്ങിയവർ സംസാരിച്ചു. 2022 ജനുവരിയിൽ കോഴിക്കോട്​ വിപുലമായ കര്‍ഷകസമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.