വീട്ടമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി

കുണ്ടറ: . പേരയം മമത നഗര്‍ ഷിബ ഭവനില്‍ രാധിക (52) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാധികയുടെ സഹോദരീ ഭര്‍ത്താവ് ലാല്‍കുമാറിനെ (50) പൊലീസ് അറസ്​റ്റ്​ ചെയ്തു. ശനിയാഴ്ച വൈകീട്ട് 6.30നായിരുന്നു സംഭവം. ആദ്യ വിവാഹബന്ധം വേർപെടുത്തിയ രാധിക കഴിഞ്ഞ തിങ്കളാഴ്ച അയല്‍വാസിയായ പ്രവീണ്‍കുമാറിനെ വിവാഹം കഴിച്ചിരുന്നു. ഇതി​ൻെറ പേരില്‍ രാധികയുടെ വീട്ടുകാരും പ്രവീണ്‍കുമാറുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നു. വിവാഹദിവസം തര്‍ക്കമുണ്ടായി രാധികയുടെ സഹോദരി ഷീബയെ പ്രവീൺ മര്‍ദിച്ചു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രവീണ്‍കുമാറിനെ കുണ്ടറ പൊലീസ് അറസ്​റ്റ്​ ചെയ്ത് റിമാൻഡ്​ ചെയ്​തു. രാധികയുടെ പേരിലുള്ള വീട്ടിലാണ് സഹോദരിയും ഭര്‍ത്താവും കുട്ടിയും താമസിച്ചിരുന്നത്. ശനിയാഴ്ച ഷീബയും ഭര്‍ത്താവും വീട്ടില്‍നിന്ന് ഇറങ്ങണമെന്ന് രാധിക ആവശ്യപ്പെട്ടു. ഇതി​ൻെറ വിരോധമാണ്​ വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് രാധികയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസി​ൻെറ പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.