ഒടുവിൽ കടുവയെ കണ്ടു; പിടികൂടാനായില്ല

മാ​ന​ന്ത​വാ​ടി: വയനാട്​ കു​റു​ക്ക​ന്മൂ​ല​യി​ലും പരിസര പ്രദേശങ്ങളിലൂമ 20 ദി​വ​സമായി ഭീതി പരത്തുന്ന കടുവയെ ഒടുവിൽ വ​നം വ​കു​പ്പ് സം​ഘം നേ​രി​ൽ ക​ണ്ടെ​ത്തി. അ​മ്മാ​നി വ​ന​മേ​ഖ​ല​യി​ലാ​ണ് ര​ണ്ടു​ത​വ​ണ നേ​രി​ൽ​ക​ണ്ട​ത്. എ​ന്നാ​ൽ, മ​യ​ക്കു​വെ​ടി വെ​ക്കാ​നു​ള്ള ശ്ര​മം വി​ജ​യി​ച്ചി​ല്ല. ക​ടു​വ വ​നം​വ​കു​പ്പി​ൻെറ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ഡി.​എ​ഫ്.​ഒ എ. ​ഷ​ജ്ന പ​റ​ഞ്ഞു. പു​തി​യി​ട​ത്തെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ര​ണ്ടു​ദി​വ​സം ത​ങ്ങി​യ ക​ടു​വ ശ​നി​യാ​ഴ്ച വീ​ണ്ടും കു​റു​ക്ക​ന്മൂ​ല​യി​ൽ​ത​ന്നെ തി​രി​ച്ചെ​ത്തി. രാ​വി​ലെ എ​േ​ട്ട​ടെ കു​റു​ക്ക​ന്മൂ​ല പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പം ക​ടു​ങ്ങാ​മ​ല ജി​നു​വി​ൻെറ തോ​ട്ട​ത്തി​ലാ​ണ് കാ​ൽ​പാ​ട് ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ വ​ന​പാ​ല​ക​ർ ക​ടു​വ വ​ന​ത്തി​ലേ​ക്ക് ക​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ച​തോ​ടെ കാ​വേ​രി പൊ​യി​ൽ വ​ന​മേ​ഖ​ല​യി​ൽ വ്യാ​പ​ക തി​ര​ച്ചി​ൽ ന​ട​ത്തി. വൈ​കീ​​ട്ടോ​ടെ​യാ​ണ് ക​ടു​വ​യെ നേ​രി​ട്ട് ക​ണ്ട​ത്. ഉ​ത്ത​ര​മേ​ഖ​ല സി.​സി.​എ​ഫ് ഡി.​കെ. വി​നോ​ദ് കു​മാ​റി​ൻെറ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴ് ഡി.​എ​ഫ്.​ഒ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. 260ഓ​ളം വ​നം ജീ​വ​ന​ക്കാ​രും മൂ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​െ​ല 60ഓ​ളം ആ​ർ.​ആ​ർ.​ടി അം​ഗ​ങ്ങ​ളു​മാ​ണ് തി​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. രാ​ത്രി​യി​ലും തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്. ആ​റ് ടീ​മു​ക​ളാ​ണ് തി​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.