കന്യാകുമാരി ജില്ലയിൽ ടൂറിസം കേന്ദ്രങ്ങൾ മൂന്ന് ദിവസം അടച്ചിടും

നാഗർകോവിൽ: പുതുവത്സരം പ്രമാണിച്ച്​ കന്യാകുമാരി ജില്ലയിൽ ടൂറിസം കേന്ദ്രങ്ങളിൽ പൊതുജനങ്ങൾ ഒത്തുചേരുന്നത് നിരോധിച്ച്​ ജില്ല കലക്ടർ എം. അരവിന്ദ് ഉത്തരവിറക്കി. ഇതനുസരിച്ച് ഡിസംബർ 31, ജനുവരി ഒന്ന്, രണ്ട് തീയതികളിൽ കന്യാകുമാരി ഉൾപ്പെടെ കടൽത്തീരമേഖലകളും തൃപ്പരപ്പ് ഉൾപ്പെടെ ടൂറിസ്​റ്റ്​ കേന്ദ്രങ്ങളും അടച്ചിടും. വിവേകാനന്ദ പാറയിലേക്കുള്ള പൂംപുകാറി​ൻെറ ബോട്ട് സർവിസും ഉണ്ടാകില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ തീരുമാനത്തോട് സഹകരിക്കാൻ ജില്ല ഭരണകൂടം അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.