അറബി സാംസ്കാരിക മുന്നേറ്റത്തി​െൻറ ഭാഷ -മന്ത്രി ശിവൻകുട്ടി

അറബി സാംസ്കാരിക മുന്നേറ്റത്തി​ൻെറ ഭാഷ -മന്ത്രി ശിവൻകുട്ടി തിരുവനന്തപുരം: ലോകത്ത് സാംസ്കാരിക മുന്നേറ്റത്തിന് നേതൃത്വംകൊടുക്കുന്ന ഭാഷയാണ് അറബിക്കെന്ന് മന്ത്രി വി. ശിവൻകുട്ടി. കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അന്താരാഷ്​ട്ര അറബിക്​ ഭാഷാ ദിനാഘോഷ പരിപാടികൾ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച സാഹിത്യസൃഷ്​ടികളും കണ്ടെത്തലുകളും ലോകത്തിന് സംഭാവന ചെയ്തത് അറബി ഭാഷയിലൂടെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, ദാറുൽഹുദ ഇസ്​ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കെ.എ.എം.എ സംസ്ഥാന പ്രസിഡൻറ്​ എ.എ. ജാഫർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, സംസ്ഥാന അറബിക് സ്പെഷൽ ഓഫിസർ ടി.പി. ഹാരിസ്, മുൻ സ്​പെഷൽ ഓഫിസർമാരായ എം. ഇമാമുദ്ദീൻ, ഒ. റഹിം, ഐ.എം.ഇ. അഷ്‌റഫ്‌, പി.പി. ഫിറോസ്, ഇ.ഐ. സിറാജ് മദനി എന്നിവർ സംസാരിച്ചു. ദേശീയ-സംസ്ഥാന പാഠ്യപദ്ധതി പരിഷ്കരണത്തിൽ പ്രീ-പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലംവരെ അറബി ഭാഷാപഠനം ഉറപ്പുവരുത്തുകയും സച്ചാർ പാ​േലാളി കമ്മിറ്റി ശിപാർശകൾ പൂർണമായി നടപ്പാക്കുകയും അന്താരാഷ്​ട്ര അറബിക് സർവകലാശാല അടിയന്തരമായി സ്ഥാപിക്കുകയും വേണമെന്ന് കെ.എ.എം.എ സംസ്ഥാന വെബിനാർ സർക്കാറിനോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.