കിളികൊല്ലൂര്‍: കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പിനാവശ്യമായ ബോധവത്കരണ കാമ്പയിനുകള്‍, സേവനങ്ങള്‍ എന്നിവക്കായി പ്രവര്‍ത്തിക്കുന്ന ആശ്രയ ലോക്സേവാ കേന്ദ്രം മങ്ങാട് ബൈപാസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൗണ്‍സിലര്‍ ഗിരീഷ് ഉദ്ഘാടനം ചെയ്തു. ലോക് സേവാകേന്ദ്രം പ്രസിഡൻറ് സുജരാജന്‍ അധ്യക്ഷത വഹിച്ചു. കവി ആറ്റൂര്‍ ശരച്ചന്ദ്രന്‍, അഡ്വ. സനല്‍ വാമദേവന്‍, രമേഷ്‌കുമാർ, സുഗതന്‍ മങ്ങാട്, നാസര്‍ ചെക്കാല എന്നിവര്‍ സംസാരിച്ചു. അപേക്ഷ ക്ഷണിച്ചു കൊല്ലം: ഐ.എച്ച്.ആര്‍.ഡിയുടെ കുണ്ടറ എക്സ്റ്റന്‍ഷന്‍ സൻെററില്‍ ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫിസ് ഓട്ടോമേഷന്‍ (ഡി.ഡി.ടി.ഒ.എ-ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (ആറുമാസം), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ-ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ- ആറുമാസം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എക്ക് ബിരുദവും ഡി.സി.എക്ക് പ്ലസ് ടുവും മറ്റു രണ്ട് കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സിയുമാണ് യോഗ്യത. എസ്.സി/എസ്. ടി/ഒ.ഇ.സി വിദ്യാർഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടാകും. അപേക്ഷഫോറം ഡിസംബര്‍ 31 വരെ ഓഫിസില്‍നിന്ന് ലഭിക്കും. വിവരങ്ങള്‍ക്ക് : 0474 2580462, 8547005090. കുടുംബശ്രീ തെരഞ്ഞെടുപ്പ്: യോഗം തിങ്കളാഴ്ച കൊല്ലം: കുടുംബശ്രീ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ജില്ലയില്‍ ഒരുക്കമായി. നടപടിക്രമം ചര്‍ച്ച ചെയ്യാൻ കോര്‍പറേഷന്‍ മേയര്‍, മുനിസിപ്പാലിറ്റികളുടെ അധ്യക്ഷര്‍, പഞ്ചായത്തുകളുടെ അധ്യക്ഷര്‍ എന്നിവരുടെ യോഗം തിങ്കളാഴ്ച രാവിലെ 10.30ന് കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.