സിൽവ​ർ ലൈനിൽ നിന്ന്​ സർക്കാർ പിന്മാറണം-​ കേ​ന്ദ്രമന്ത്രി

തിരുവനന്തപുരം: നിലവിലെ റെയിൽവേ സംവിധാനത്തെ മെച്ചപ്പെടുത്തി ഗതാഗത സൗകര്യമൊരുക്കുന്നതിന്​ പകരം ജനങ്ങളെ ദ്രോഹിക്കും വിധം പുതിയ​ ലൈൻ നിർമിക്കാനുള്ള നീക്കത്തിൽ നിന്ന്​ സർക്കാർ പിന്തിരിയണമെന്ന്​ കേന്ദ്രമന്ത്രി വി. മുരളീധരൻ. കടകംപള്ളി വില്ലേജിലൂടെ പദ്ധതി കടന്നുപോകുന്ന പ്രദേശ​ത്തെ ജനങ്ങളിൽ നിന്ന്​ ​നിജസ്ഥിതി മനസ്സിലാക്കാൻ നേരി​ട്ടെത്തിയ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന്​ വീടുകൾ നഷ്​ടപ്പെടുകയും നിരവധി പേർ കുടിയാഴിപ്പിക്കപ്പെടുകയും ചെയ്യുമെന്നാണ്​ വാർത്തകളെന്ന്​ മുരളീധരൻ പറഞ്ഞു. ജനങ്ങൾക്ക്​ വേണ്ടാത്ത പദ്ധതികൾ ജനാധിപത്യസംവിധാനത്തിൽ ഭൂഷണമല്ല. ജനങ്ങൾക്ക്​ വേണ്ടിയാ​െണങ്കിൽ അവരെ ബോധ്യപ്പെടുത്തണം. ജനങ്ങൾ ഏറെ ആശങ്കയോടെയാണ്​ നീക്കങ്ങളെ കാണുന്നത്​. ജനങ്ങളെ ദ്രോഹിക്കുന്ന വികസനം ഹരിത പദ്ധതിയെന്നതടക്കം എന്ത്​ ​ പേരിട്ട്​ വിളിച്ചാലും അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.