നാഗർകോവിൽ: ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിൽ മാർകഴി ഉത്സവത്തിൻെറ ഒമ്പതാം നാൾ നടക്കാറുള്ള പ്രസിദ്ധമായ ശുചീന്ദ്രം തേരോട്ടം ഞായറാഴ്ച രാവിലെ നടന്നു. ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ പിള്ളയാർതേർ, സ്വാമിതേർ, അമ്മൻതേർ എന്നീ ക്രമത്തിലാണ് രഥങ്ങൾ വലംെവച്ചത്. സ്ത്രീകൾ അമ്മൻതേർ വലിക്കാൻ ഇറങ്ങിയപ്പോൾ കുട്ടികൾ പിള്ളയാർ തേരും സ്വാമിതേർ എല്ലാവരും ചേർന്ന് വലിച്ചു. ഉച്ചക്ക് മുമ്പായി തേരുകൾ പൂർവസ്ഥാനത്ത് എത്തിച്ചേർന്നു. ചടങ്ങിൽ എം.എൽ.എമാരായ ദളവായ് സുന്ദരം, എം.ആർ. ഗാന്ധി ദേവസ്വം ജോയൻറ് കമീഷണർ ജ്ഞാനശേഖർ, ക്ഷേത്രമാനേജർ ആറുമുഖധരൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. രാത്രി 12ന് സപ്തവർണ കാഴ്ച നടന്നു. ഉത്സവത്തിൽ പങ്കെടുത്ത കോട്ടാർ വലമ്പുരി വിനായകർ, വേളിമല കുമാരസ്വാമി, മരുങ്കൂർ മുരുകൻ എന്നിവർ പിരിഞ്ഞ് പോകുന്ന ചടങ്ങാണിത്. തിങ്കളാഴ്ച പുലർച്ച തിരുവാതിരയാഘോഷങ്ങൾക്ക് ശേഷം രാത്രി ആറാട്ടോടുകൂടി ഉത്സവം സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.