തിരുവനന്തപുരം: കഴിഞ്ഞദിവസം വള്ളം മുങ്ങി മരിച്ച എസ്.എ.പി ക്യാമ്പിലെ പൊലീസുകാരൻ ബാലുവിന് സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സഹപ്രവർത്തകരും മന്ത്രിമാരും ജനപ്രതിനിധികളും അന്ത്യോപചാരം അർപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച രാവിലെ പത്തരയോടെയാണ് മൃതദേഹം എസ്.എ.പി ക്യാമ്പിൽ പൊതുദർശനത്തിനെത്തിച്ചത്. തുടർന്ന് സഹപ്രവർത്തകർ ഔദ്യോഗിക ബഹുമതികൾ നൽകി. പിന്നാലെ സർക്കാറിനായി മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ അത്യാഞ്ജലി അർപ്പിച്ചു. ഡി.ജി.പി അനിൽകാന്ത്, എ.ഡി.ജി.പി മനോജ് എബ്രഹാം, കമീഷണർ ബൽറാം കുമാർ ഉപാധ്യായ, എസ്.എ.പി കമാൻഡൻറ് അജിത്, ഡി.ഐ.ജി പി. പ്രകാശ്, റൂറൽ എസ്.പി പി.കെ. മധു തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ബാലുവിൻെറ സഹപ്രവർത്തകരും യാത്രാമൊഴി ചൊല്ലി. 11.15ഓടെ സംസ്കാരത്തിനായി മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച ഉച്ചക്ക് കൊലക്കേസ് പ്രതിയെ തിരഞ്ഞുപോകുന്നതിനിടെ വള്ളം മറിഞ്ഞാണ് ബാലുവിന് ജീവൻ നഷ്ടപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.