സിനിമ അവാർഡ്; നടൻ സത്യൻെറ പേര് പുനഃസ്ഥാപിക്കണം - കെ.സി.എഫ് തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകുന്ന മികച്ച നടനുള്ള അവാർഡിന് നടൻ സത്യൻെറ പേര് പുനഃസ്ഥാപിക്കണമെന്ന് സത്യൻ സ്മാരകം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള കൾചറൽ ഫോറം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. നടൻ സത്യൻെറ നിര്യാണത്തെത്തുടർന്ന് ആദര സൂചകമായി രണ്ടു വർഷം മികച്ച നടനുള്ള അവാർഡ് സത്യൻെറ പേരിൽ നൽകിയിരുന്നു. തുടർന്ന്, സർക്കാർ പിൻവലിക്കുകയാണുണ്ടായത്. പ്രസിഡൻറ് ഷാജി വിൽസൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. വിജയൻ, ട്രഷറർ ജെ. സ്റ്റാലിൻ, എ.പി. ജലജ കുമാർ, പി. മനോഹരൻ, ഡോ. ഡി. ദേവപ്രസാദ്, എസ്.കെ. വിജയകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷാജി വിൽസൻ (പ്രസി.), കെ. ജയചന്ദ്രൻ, ജോൺ മനോഹർ (വൈ. പ്രസി.), പി. വിജയൻ (ജന. സെക്ര.), എസ്.കെ. വിജയകുമാർ, ജസ്റ്റിൻ ലൂയിസ് (സെക്ര.), ജെ. സ്റ്റാലിൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.