നിര്‍മാണത്തിലെ അശാസ്ത്രീയത; റോഡിലെ മെറ്റല്‍ ഇളകി അപകടക്കെണി

വെഞ്ഞാറമൂട്: അശാസ്ത്രീയമായ നിര്‍മാണം കാരണം റോഡില്‍ മെറ്റല്‍ ഇട്ട് ഒരാഴ്ച പിന്നിടും മുമ്പ് പൊട്ടിപ്പൊളിഞ്ഞ് അപകടത്തിന് വഴിവെക്കുന്നു. നൂറുകണക്കിന് വാഹനങ്ങള്‍ നിത്യേന കടന്നുപോകുന്ന വാമനപുരം കളമച്ചല്‍ റോഡിലൂടെയുള്ള യാത്രയിലാണ് വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത്. നാട്ടുകാർ ഒട്ടേറെ നിവേദനങ്ങള്‍ നൽകുകയും സമരം നടത്തുകയും ചെയ്തതിനൊടുവില്‍ ഒന്നര വര്‍ഷം മുമ്പ്​ റോഡ് നവീകരണത്തിനായി കരാര്‍ കൊടുക്കുകയും പണി ആരംഭിക്കുകയും ചെയ്തു. എന്നാല്‍ തുടങ്ങി​െവച്ചതൊഴിച്ചാല്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. ഏറ്റവുമൊടുവില്‍ ഒരാഴ്ച മുമ്പ് പണി ആരംഭിക്കുകയും ആദ്യപടിയെന്ന നിലയില്‍ പൊളിഞ്ഞ ഇടങ്ങളില്‍ മെറ്റല്‍ പാകുകയും ചെയ്തു. എന്നാല്‍ അത് നേരാം വണ്ണം ഉറപ്പിക്കാത്തതുകാരണം അടുത്തദിവസം മുതല്‍ ഇളകിത്തുടങ്ങുകയും റോഡിലാകെ ചിതറുകയും ചെയ്തു. ഇതിലൂടെയുള്ള യാത്രക്കിടയില്‍ ടയര്‍ തെന്നി വാഹനത്തി​ൻെറ നിയന്ത്രണം വിടുകയും തെന്നിമറിഞ്ഞുമാണ് അപകടത്തിന് കാരണമാകുന്നത്. വെഞ്ഞാറമൂട് ഫോട്ടോ. vjd- vamanapuram-kalamachal road.jpg മെറ്റല്‍ ഇളകി അപകടക്കെണിയായി മാറിയ വാമനപുരം കളമച്ചല്‍ റോഡ് ashraf ak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.