വർക്കല: വർക്കലയിൽ വൻ ലഹരി വേട്ട; ഏഴ് കിലോ കഞ്ചാവും എം.ഡി.എം.എയും പിടികൂടി. റിസോർട്ട് ഉടമയും പെൺകുട്ടിയുമടക്കം പത്തുപേർ പിടിയിലായി. വർക്കല തച്ചൻകോണം ചരുവിള പുത്തൻവീട്ടിൽ സഞ്ചു എന്ന ഷൈജു, വർക്കല മുണ്ടയിൽ മേലേപാളയത്തിൽ വീട്ടിൽ വിഷ്ണു, വർക്കല ശ്രീനിവാസപുരം മന്നാനിയ്യ ലക്ഷംവീട് കോളനിയിൽ നാച്ച എന്ന നാദിർഷ, വർക്കല, ശ്രീനിവാസപുരം സലിം മൻസിലിൽ സലിം, വർക്കല ഓടയം അൽ അമലിൽ സൽമാൻ, പരവൂർ കുറുമണ്ടൽ ഷഹ്ന മൻസിലിൽ നിഷാദ്, പരവൂർ നെടുങ്ങോലം വട്ടച്ചാൽ തീർഥത്തിൽ കൃഷ്ണപ്രിയ, പോത്തൻകോട് കൊയ്ത്തൂർക്കോണം മണ്ണാറ നെല്ലിക്കുന്നത്ത് വീട്ടിൽ ആഷിഖ്, കല്ലറ കുറിഞ്ചിലക്കോട് ആർ.വി ഹൗസിൽ സൽമാൻ, പരവൂർ ഭൂതക്കുളം ലത മന്ദിരത്തിൽ സന്ദേശ് എന്നിവരാണ് അറസ്റ്റിലായത്. വർക്കല സൗത്ത് ക്ലിഫിൽ പെരുംകുളത്തിന് സമീപം പ്രവർത്തിക്കുന്ന ജംഗിൾ ക്ലിഫ് റിസോർട്ടിലെ കോട്ടേജിൽനിന്നാണ് ഏഴ് കിലോ കഞ്ചാവും 0.9 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പരിശോധന നടന്നത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് ഡിവൈ.എസ്.പി രാസിത്തിന്റെ നേതൃത്വത്തിലാണ് മിന്നൽ റെയ്ഡ് നടത്തിയത്. സന്ദേശിന്റെ സുഹൃത്തായ കൃഷ്ണപ്രിയയെ മുൻനിർത്തിയാണ് കഞ്ചാവും മറ്റ് മയക്കുമരുന്നും ഇവർ കച്ചവടം ചെയ്തുവന്നത്. കാപ്പിൽ, ഇടവ, പരവൂർ, വർക്കല എന്നീ സ്ഥലങ്ങളിൽ വ്യാപകമായി യുവാക്കളെ കേന്ദ്രീകരിച്ച് ഇവർ കച്ചവടം നടത്തിവരികയായിരുന്നു. ആർക്കും സംശയം തോന്നാത്തവിധത്തിലാണ് സംഘം ബീച്ചുകൾ, ക്ലിഫുകൾ, യുവാക്കൾ ഒത്തുകൂടുന്ന സ്ഥലങ്ങൾ, വിദേശികൾ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നത്. ഇവരുടെ രണ്ട് ബൈക്കും ഒരു കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി, വർക്കല ഡിവൈ.എസ്.പി എന്നിവരുടെ നേതൃത്തിൽ ഡാൻസ് സാഫ് ടീമംഗങ്ങളായ ഫിറോസ് ഖാൻ, ദിലീപ്, ബിജു, ബിജു, സുനിൽ രാജ്, അനൂപ്, ഷിജു, വിജീഷ്, നവിൽ, രാജ്, സുധി കുമാർ, ഷിബുകുമാർ, അലക്സ്, എസ്.ഐ ഗോപകുമാർ, എ.എസ്.ഐ ബൈജു, ഷൈജു എന്നിവരുൾപ്പെട്ട സംഘമാണ് മിന്നൽ റെയ്ഡ് നടത്തിയത്. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് വർക്കല ഡിവൈ.എസ്.പി നിയാസ്.പി അറിയിച്ചു. Tvg 11 VKL 2 arrest@varkala tvg 11 varkala kanchavu arrest pic 1 Tvg 11 varkala kanchavu arrest pic 2 Tvg 11 varkala kanchavu arrest pic 3 വർക്കലയിൽ ഏഴുകിലോ കഞ്ചാവുമായി പിടിയിലായി സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.