പൊലീസ് അതിക്രമം പ്രതിഷേധാർഹം -എ.ഐ.എസ്​.എഫ്

തിരുവനന്തപുരം: തോന്നയ്ക്കൽ എ.ജെ കോളജിൽ വിദ്യാർഥികളെ മർദിച്ച പൊലീസ് നടപടിയിൽ -എ.ഐ.എസ്​.എഫ് ജില്ല സെക്ര​ട്ടേറിയറ്റ് പ്രതിഷേധിച്ചു. വിദ്യാർഥികൾ തമ്മിൽ നടന്ന തർക്കവുമായി ബന്ധപ്പെട്ട്​ കാമ്പസിൽ കയറിയ പൊലീസ് നിരപരാധികളായ വിദ്യാർഥികളെ ഉൾപ്പെടെ മർദിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകപരമായ നടപടി സ്വീകരിക്കണമെന്ന് എ.ഐ.എസ്​.എഫ്​ ജില്ല പ്രസിഡന്റ് പി.എസ്. ആന്റസും സെക്രട്ടറി ശരൺ ശശാങ്കനും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.