കാട്ടുപന്നി ശല്യം: ഹോട്ട് സ്‌പോട്ട് വില്ലേജുകളുടെ പട്ടിക കേന്ദ്രത്തിന് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന കാട്ടുപന്നി ശല്യം സംബന്ധിച്ച പ്രശ്‌നത്തില്‍ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം 'ഹോട്ട് സ്‌പോട്ട്' ആയി കണക്കാക്കാവുന്ന വില്ലേജുകളുടെ പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചു. നേരത്തെ കൂടുതല്‍ വില്ലേജുകളുടെ പട്ടിക സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ 406 വില്ലേജുകളാണ് 'ഹോട്ട് സ്‌പോട്ട്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വീണ്ടും ഈ പ്രശ്‌നം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തി സമ്മര്‍ദം ചെലുത്തുന്നതിന്​ സംസ്ഥാനത്ത് നിന്നുള്ള എം.പിമാര്‍ക്ക് വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രന്‍ കത്തയച്ചു. കാട്ടുപന്നികളെ വന്യമൃഗ സംരക്ഷണ നിയമത്തിലെ 62ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി (vermin) പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ കേന്ദ്ര വനം മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ പല തവണ കത്തയക്കുകയും കഴിഞ്ഞ നവംബറില്‍ വനം വകുപ്പുമന്ത്രി കേന്ദ്ര വനം പരിസ്ഥിതി വകുപ്പുമന്ത്രിയെ നേരില്‍ കണ്ട് ഈ പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.