തിരുവനന്തപുരം: കോവിഡില്‍ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മൂന്ന് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുകളുടെ ജില്ലതല വിതരണം കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ നിര്‍വഹിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കുട്ടികളും സംരക്ഷണ ചുമതലയുള്ളവരും ജില്ല ശിശു സംരക്ഷണ ഓഫിസര്‍ ചിത്രലേഖയും പങ്കെടുത്തു. കുട്ടിയുടെയും ജില്ല ശിശുസംരക്ഷണ ഓഫിസറുടെയും പേരില്‍ തുടങ്ങിയ പൊതുഅക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിന്റെ രേഖയാണ് വിതരണം ചെയ്തത്. ബിരുദപഠനം വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസ ചെലവുകള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് സഹായവും ലഭിക്കും. കോവിഡ് മൂലം മരണപ്പെട്ട മാതാപിതാക്കളുടെ കുട്ടികളില്‍ 10 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഒറ്റത്തവണ സഹായം നല്‍കിയത്. പിതാവോ മാതാവോ മുമ്പ് മരണപ്പെടുകയും ശേഷിച്ച രക്ഷാകര്‍ത്താവ് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തത് മൂലം അനാഥരായ ഏഴ് കുട്ടികളെകൂടി ഉടന്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സ് തിരുവനന്തപുരം: അസാപ് നടത്തുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ- 9495999671 വെബ്‌സൈറ്റ്- https://asapkerala.gov.in/course/digital-marketing/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.