പിരിച്ചുവിട്ട ഭിന്നശേഷിക്കാരിക്ക്​ വീണ്ടും സർക്കാർ ജോലി

തിരുവനന്തപുരം: എംപ്ലോയ്​മെന്‍റ്​ എക്സ്​ചേഞ്ച്​ മുഖേന ലഭിച്ച ജോലിയിൽ നിന്ന്​ പിരിച്ചുവിട്ട ഭിന്നശേഷിക്കാരിക്ക്,​ ഭിന്നശേഷി കമീഷൻ ഇടപെടലിലൂടെ വീണ്ടും സർക്കാർ വകുപ്പിൽ താൽക്കാലിക ജോലി. നന്ദിയോട്​ സ്വദേശിനി സുമക്കാണ്​ മൃഗസംരക്ഷണ വകുപ്പിന്​ കീഴിലെ പാലോട്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ അനിമൽ ഹെൽത്ത്​ ആൻഡ്​​ വെറ്ററിനറി ബയോളജിക്കൽസിൽ പാർട്ട്​ടൈം സ്വീപ്പറായി ജോലി ലഭിച്ചത്​. 2019ൽ എംപ്ലോയ്​മെന്‍റ്​ എക്സ്​ചേഞ്ച്​ മുഖേനെ മറ്റ്​ 26 പേർക്കൊപ്പമാണ്​ ജോലി ലഭിച്ചത്​. 26 പേരിൽ ഏക ഭിന്നശേഷിക്കാരിയായിരുന്നു സുമ. അഞ്ചുമാസം കഴിഞ്ഞപ്പോൾ സർവിസിൽനിന്ന്​ പിരിച്ചുവിട്ടു​. ഇതുസംബന്ധിച്ച പരാതി ഭിന്നശേഷി കമീഷണർ എസ്​.എച്ച്​. പഞ്ചാപകേശൻ പരിശോധിക്കുകയും നടപടി ഭിന്നശേഷി അവകാശനിയമത്തിന്‍റെ ലംഘനമാണെന്നും കണ്ടെത്തി. തുടർന്ന്​ പിരിച്ചുവിടപ്പെട്ട 2019 ഒക്​ടോബർ 28 മുതൽ മുൻകാലപ്രാബല്യത്തോടെ സർവിസിൽ തിരിച്ചെടുക്കണമെന്ന്​ ഉത്തരവിട്ടു. മൃഗസംരക്ഷണ വകുപ്പും തുടർ നടപടികൾ സ്വീരിച്ചതിന്‍റെ അടിസ്ഥാനത്തിൽ 2022 ഫെബ്രുവരി ഏഴുമുതൽ സുമ ജോലിയിൽ പുനഃപ്രവേശനം നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.