തിരുവനന്തപുരം: വഴുതക്കാട് - ജഗതി - പൂജപ്പുര റോഡ് വീതി കൂട്ടുന്നതിനായി പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികൾ മാർച്ച് മൂന്നിന് മുമ്പ് രേഖാമൂലം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. റോഡ് വീതി കൂട്ടുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് ഹരജിക്കാരനും ലഭിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പും നിലപാട് എടുത്തതോടെയാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കൂടുതൽ വിശദീകരണം തേടിയത്. റോഡിന് 20 വർഷം മുമ്പ് ഭരണാനുമതി നൽകിയിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് അലൈൻമെന്റ് തയാറാക്കി കല്ലിട്ടതാണെന്നും ധനവകുപ്പ് ഫണ്ട് അനുവദിക്കാത്തതു കൊണ്ടാണ് റോഡ് പണി തുടങ്ങാൻ കഴിയാത്തതെന്നും പരാതിക്കാരൻ എം. വിജയകുമാരൻ നായർ അറിയിച്ചു. അതിരുകല്ലുകൾ സ്ഥാപിച്ചിരുന്നെന്നും എന്നാൽ ഭരണാനുമതി ലഭിക്കാത്തതു കാരണം തുടർ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊതുമരാമത്ത് വകുപ്പ് കമീഷനെ അറിയിച്ചു. 2000 ഡിസംബർ 20 ന് റോഡ് വീതി കൂട്ടുന്നതിന് ട്രിഡക്ക് സർക്കാർ ഉത്തരവ് പ്രകാരം 2 കോടി 60 ലക്ഷം രൂപക്ക് ഭരണാനുമതി നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു. പരാതിക്കാരന്റെ വാദങ്ങൾക്ക് വ്യക്തമായ മറുപടി നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം വികസന അതോറിറ്റിയും (ട്രിഡ) വിശദീകരണം സമർപ്പിക്കണം. കേസ് മാർച്ച് മൂന്നിന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.