വിഴിഞ്ഞം: കരാർ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം കാഞ്ഞിരംകുളം പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ വാക്കേറ്റത്തിൽ കലാശിച്ചു. കരാർ ജീവനക്കാരുടെ കാലാവധി മാർച്ചിൽ അവസാനിക്കുന്നതിനാൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മൂന്ന് ഒഴിവുകളും ബഡ്സ് സ്കൂളിൽ രണ്ടും ഒഴിവുകളുമുണ്ട്. ജോലി ചെയ്തിരുന്ന കരാർ ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തുകയെന്ന തീരുമാനമാണ് വാക്കേറ്റത്തിനിടയാക്കിയത്. പിരിച്ചുവിടുന്ന കാര്യം ചർച്ച ചെയ്ത് വോട്ടിനിട്ടപ്പോൾ തുല്യനില വന്നതിനാൽ പ്രസിഡന്‍റിന്‍റെ കാസ്റ്റിങ് വോട്ടോടെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചു. ഇതിനെതിരെ യു.ഡി.എഫ് ജനപ്രതിനിധികൾ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ലീഡർ ബി.പി. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. സർക്കാർ നിർദേശം അനുസരിച്ച് മാത്രമേ തീരുമാനമെടുത്തിട്ടുള്ളൂവെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെല്ലപ്പൻ പറഞ്ഞു. പഞ്ചായത്തിന്‍റെ കീഴ്‌വഴക്കങ്ങളെ കാറ്റിൽപറത്തി സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടിയാണ് ഈ പിരിച്ചുവിടൽ എന്ന് കോൺഗ്രസും ബി.ജെ.പിയും ആരോപിച്ചു. kanjiramkulam vzm ഫോട്ടോ: കാഞ്ഞിരംകുളം പഞ്ചായത്ത് കമ്മിറ്റിയിൽ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ നടന്ന പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.