പാപനാശത്ത് തിരയിലകപ്പെട്ട യുവാവിനെ ലൈഫ് ഗാർഡുകൾ രക്ഷിച്ചു

വര്‍ക്കല: പാപനാശം കടലില്‍ കുളിക്കുന്നതിനിടെ തിരയിൽപെട്ട യുവാവിനെ രക്ഷിച്ചു. തമിഴ്‌നാട് മധുര ശ്രീരാമവിലാസം കോളനിയില്‍ യോഗേഷ് വിയാറനെ (23) ലൈഫ് ഗാര്‍ഡുകളാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. പാപനാശത്തെ പൂരധാന ബീച്ചിന് സമീപത്തെ ഓവിന്റെ ഭാഗത്തെ കടലില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് യോഗേഷ് കുളിക്കാനിറങ്ങിയത്. അൽപസമയത്തിന് ശേഷം ശക്തമായ അടിയൊഴുക്കിൽപെട്ട് മൂവരും മുങ്ങിത്താഴുകയും ഏറെ അകലത്തിലേക്ക് ഒഴുകിപ്പോകുകയും ചെയ്തു. തീരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുകളായ സക്കീര്‍, നാദിര്‍ഷാ, അബീഷ് എന്നിവരാണ് യുവാക്കളെ രക്ഷിച്ചത്. യോഗേഷിനെ വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.