ഖനനത്തിന് പിന്നിലാരെന്നത് ദുരൂഹം പാലോട്: ബ്രൈമൂർ മണച്ചാല വനമേഖലയിൽ നടന്ന വൈഡൂര്യഖനനവുമായി ബന്ധപ്പെട്ട് കല്ലാർ ഫോറസ്റ്റ് സെക്ഷൻ ഓഫിസർ എം.എസ്. റീഗനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഖനനം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് വനം വകുപ്പിന്റെ മുഖം രക്ഷിക്കൽ നടപടി. ഖനന സംഘത്തെക്കുറിച്ച് യാതൊരു സൂചനയും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. നിരവധി ഫോൺ രേഖകൾ പരിശോധിക്കുകയും മുപ്പതോളം പേരെ ചോദ്യം ചെയ്യുകയും ചെയ്തിട്ടും ഇതാണ് അവസ്ഥ. പാലോട് വനം റേഞ്ച് കല്ലാർ സെക്ഷനിലെ മണച്ചാലയിൽ വനം വകുപ്പ് വാച്ചർമാർക്കുള്ള ക്യാമ്പ് ഷെഡിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് ഖനനം നടന്നത്. 15 അടി താഴ്ചയിൽ ഖനനം നടന്ന പ്രദേശത്തുനിന്ന് ഡിറ്റനേറ്ററുകൾ, 43ടിൻ പശ, വലിയ ചുറ്റികകൾ, വെള്ളം വറ്റിക്കുന്നതിനുള്ള മോട്ടോറുകൾ, കമ്പിപ്പാര, ടാർപോളിൻ ഷീറ്റ് തുടങ്ങിയവ കണ്ടെത്തിയിരുന്നു. മങ്കയം ചെക്ക് പോസ്റ്റിലെ പരിശോധനയും ബ്രൈമൂറിലെ ചെക്കിങ് പോയന്റും കടന്നാണ് ഖനന സംഘം മണച്ചാലയിൽ എത്തിയതെങ്കിൽ വനംവകുപ്പ് ജീവനക്കാരുടെ സഹായം ഇവർക്ക് ലഭിച്ചെന്നാണ് സംശയം. രഹസ്യമായി 20 ദിവസത്തോളം വനത്തിനുള്ളിൽ ഖനനം നടന്നതായാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.