ഫോറസ്റ്റ് ഉദ്യോഗസ്ഥനെ സസ്​പെൻഡ് ചെയ്ത്​ യഥാർഥ പ്രതികളെ രക്ഷിക്കാൻ നീക്കം -ആനാട് ജയൻ

നെടുമങ്ങാട്: ബ്രൈമൂർ വനത്തിലെ വൈഡൂര്യ ഖനനവുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ സസ്​പെൻഡ് ചെയ്തതിന്​ പിന്നിൽ യഥാർഥ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് കെ.പി.സി.സി മുൻ എക്സിക്യൂട്ടിവ് അംഗം ആനാട് ജയൻ ആരോപിച്ചു. മൂന്ന് മാസമായി വൈഡൂര്യ ഖനത്തെപ്പറ്റി അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥർക്ക് യഥാർഥ പ്രതികളിലേക്ക് എത്തിച്ചേരാനോ അവരെ അറസ്റ്റ് ചെയ്തു നിയമത്തിനുമുന്നിൽ കൊണ്ടുവരാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. വനം വകുപ്പ് അറിയാതെ ഈ പ്രദേശത്ത് ഖനനം നടക്കാൻ ഒരുസാധ്യതയുമില്ലാതിരിക്കുമ്പോൾ ഒരു ഉദ്യോഗസ്ഥന്‍റെ മേൽപഴിചാരി കുറ്റവാളികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആനാട് ജയൻ പറഞ്ഞു. നിരോധിത സ്ഫോടക വസ്തുക്കൾ ഉൾപ്പെടെ ഉപയോഗിച്ച് ഖനനം നടത്തി മൂന്നുമാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടുന്നതിൽ വീഴ്ചവരുത്തിയ പൊലീസിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും ആനാട് ജയൻ ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.