തിരുവനന്തപുരം: കഴക്കൂട്ടം വെട്ടുറോഡിലെ കൃഷിവകുപ്പിന്റെ അഗ്രികൾചർ ടെക്നോളജി െട്രയിനിങ് സെന്ററിൽ മോഷണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. നെല്ലനാട് മുക്കന്നൂർ കുഴിവിള കോളനി പാറവിള വീട്ടിൽ ജയനെയാണ് (34) കഴക്കൂട്ടം െപാലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഈ കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി ഷിബുവിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി. ഫെബ്രുവരി 16 നാണ് മോഷണം. രാത്രി പൂട്ട് പൊളിച്ച് അകത്തുകടന്ന രണ്ടംഗസംഘം ലാപ്ടോപ്, വിഡിയോ കാമറ, എൽ.സി.ഡി.ടി.വി, കാർഷിക ഉപകരണങ്ങൾ, ബാറ്ററികൾ തുടങ്ങിയവ മോഷ്ടിച്ചു. ഡെപ്യൂട്ടി ഡയറക്ടർ നൽകിയ പരാതിയിൽ കഴക്കൂട്ടം െപാലീസാണ് അന്വേഷണം നടത്തിയത്. കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരി സി.എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസ്, എസ്.ഐമാരായ ജിനു, മിധുൻ, സി.പി.ഒമാരായ സജാദ്ഖാൻ, ശ്യാം, അരുൺ എസ്. നായർ, സജീവ് എന്നിവരടങ്ങിയ െപാലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച വിഡിയോ കാമറ, യു.എസ്.ബി എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. prathi jayan ചിത്രം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.