വധശ്രമക്കേസിൽ ഇന്‍റർപോൾ റെഡ് നോട്ടീസ്​ പുറപ്പെടുവിച്ച തൃശൂർ സ്വദേശി പിടിയിൽ

തിരുവനന്തപുരം: വധശ്രമമുൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിലെ പ്രതിയെ ചേലക്കര പൊലീസ്​ ഇന്‍റർപോളിന്‍റെ സഹായത്തോടെ പിടികൂടി. തൃശൂർ പാലക്കാട് ചേലക്കര അന്തിക്കാട്ട് വീട്ടിൽ ഗോപാലകൃഷ്ണനാണ് അറസ്റ്റിലായത്. കുറ്റകൃത്യങ്ങൾ നടത്തിയശേഷം വിദേശത്തേക്ക് കടന്ന ഇയാൾക്കായി ഇന്‍റർപോൾ റെഡ് നോട്ടീസ്​ പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്​ഥാനത്തിൽ ഇയാൾ യു.എ.ഇ പൊലീസിന്‍റെ പിടിയിലായ വിവരം സി.ബി.ഐ മുഖാന്തരം സ്റ്റേറ്റ് ഇന്‍റർപോൾ ലെയിസൺ ഓഫിസർ കൂടിയായ ൈക്രംബ്രാഞ്ച് ഐ.ജി കെ.പി. ഫിലിപ്പിനെ അറിയിച്ചതോടെയാണ് അറസ്റ്റിന് വഴി തെളിഞ്ഞത്. യു.എ.ഇയിൽനിന്ന് ഡൽഹിയിലെത്തിച്ച ഇയാളെ ചേലക്കര സബ് ഇൻസ്​പെക്ടർ ആനന്ദ് കെ.പിയുടെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുറ്റകൃത്യം നടത്തി വിദേശത്തേക്ക് കടക്കുന്നവർക്കെതിരെ റെഡ്നോട്ടീസ്​ പുറപ്പെടുവിക്കുന്നത് സംസ്​ഥാന പൊലീസ്​ മേധാവിയുടെ നിർദേശാനുസരണം ആരംഭിച്ച ഇന്‍റർനാഷനൽ ഇൻവെസ്റ്റിഗേഷൻ കോഓഡിനേഷൻ ടീമാണ്. ൈക്രംബ്രാഞ്ച് എ.ഡി.ജി.പി എസ്​. ശ്രീജിത്തിനാണ് ടീമിന്‍റെ മേൽനോട്ടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.