പൊലീസുകാരന്‍റെ പിരിച്ചുവിടൽ; ആഭ്യന്തരവകുപ്പ്​ പുകമറ സൃഷ്ടിക്കുന്നു -എസ്​.ഡി.പി.ഐ

തിരുവനന്തപുരം: പൊലീസുകാരനെ ഉപയോഗിച്ച്​ എന്ത്​ വിവരമാണ്​ എസ്​.ഡി.പി.ഐ ചോർത്തിയതെന്ന്​ വ്യക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്ന് എസ്​.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ്​ മൂവാറ്റുപുഴ അഷ്റഫ് മൗലവി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എസ്​.ഡി.പി.ഐക്ക്​ വിവരങ്ങൾ ചോർത്തിയതിന്​ പൊലീസുകാരനെ പിരിച്ചുവിട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടം സൃഷ്ടിച്ച വ്യാജകഥയാണ്​ വിവരം ചോർത്തൽ. പുകമറ സൃഷ്ടിക്കാനാണ്​ ആഭ്യന്തരവകുപ്പ്​ ശ്രമിക്കുന്നത്​. കേരളത്തിലെ ആഭ്യന്തരവകുപ്പ്​ ആർ.എസ്​.എസ്​ താൽപര്യത്തിനനുസരിച്ചാണ്​ പ്രവർത്തിക്കുന്നത്​. പൊലീസിനെ ഉപയോഗിച്ച്​ വിവരം ചോർത്തേണ്ട അവസ്ഥ സുതാര്യമായി പ്രവർത്തിക്കുന്ന സംഘടനക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഹിന്ദുക്കള്‍ മാത്രമേയുള്ളൂവെന്ന ആർ.എസ്​.എസ്​ തലവന്‍ മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവന ചാതുര്‍വര്‍ണ്യത്തിന്‍റെ പുതിയ ഭാഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പി. അബ്​ദുൽ ഹമീദും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.