വയോധികർക്ക് കട്ടിൽ വിതരണം ചെയ്തു

ആറ്റിങ്ങൽ: നഗരസഭ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ബി.പി.എൽ ഗുണഭോക്തൃകുടുംബത്തിലെ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. ആഞ്ഞിലി തടിയിൽ തീർത്ത ഗുണമേന്മയുള്ള കട്ടിലുകളാണ് ഗുണഭോക്താക്കൾക്ക് നൽകിയത്. 130500 രൂപ എസ്.സി ഫണ്ടിൽ നിന്ന്​ ​െചലവഴിച്ച് 30 പേർക്കും 525000 രൂപ ​െചലവിട്ട് ജനറൽ വിഭാഗത്തിലെ 200 പേർക്കും കട്ടിലുകൾ കൈമാറി. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളങ്കണത്തിൽ നടന്ന പരിപാടിയിൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എ. നജാം, വികസനകാര്യ സ്റ്റാൻഡിങ്​ ചെയർപേഴ്സൺ എസ്.ഷീജ, സെക്രട്ടറി എസ്. വിശ്വനാഥൻ, എസ്.സി ഓഫിസർ സുകന്യ, ഐ.സി.ഡി.എസ് സൂപ്പർവൈസർ രെജി തുടങ്ങിയവർ സംസാരിച്ചു. സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻമാരായ രമ്യസുധീർ, ഗിരിജടീച്ചർ, കൗൺസിലർമാർ, അംഗൻവാടി ജീവനക്കാർ എന്നിവർ പങ്കെടുത്തു. Twatl chairperson kumari ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായ കട്ടിൽ വിതരണം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.