കൊല്ലം: കവിയും ഗായകനും ഗാനരചയിതാവും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹന്‍റെ സ്മരണക്കായി ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു. ഇത്തവണ മലയാള നോവലിനാണ് പുരസ്കാരം. വിവർത്തനങ്ങൾ പരിഗണിക്കില്ല. 2019, 2020, 2021 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കൃതിയാണ് പരിഗണിക്കുക. വായനക്കാർക്കും പ്രസാധകർക്കും പുസ്തകം അയക്കാം. 25,000 രൂപയും ആർ.കെ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഒരാളുടെ ഒരു കൃതി മാത്രമേ പരിഗണിക്കൂ. നോവലിന്‍റെ മൂന്ന് പ്രതികൾ ഡോ. അനന്തു മോഹൻ, യദുകുലം, ജേണലിസ്റ്റ് നഗർ, കടപ്പാക്കട പി.ഒ, കൊല്ലം-691008 എന്ന വിലാസത്തിൽ മാർച്ച് 31ന് മുമ്പ് അയക്കണം. ഫോൺ: 8921762263.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.