തിരുവനന്തപുരം: ലോർഡ്സ് ആശുപത്രിയും ഹൃദ്രോഗ ചികിത്സരംഗത്തെ പ്രമുഖരായ കാരുണ്യ ഹൃദയാലയയുമായി സഹകരിച്ച് ആത്യാധുനിക സൗകര്യങ്ങളോടെ ഹൃദ്രോഗ വിഭാഗം ഏപ്രിൽ ആദ്യ വാരത്തോടെ തുടങ്ങുമെന്ന് ലോർഡ്സ് ഹോസ്പിറ്റൽ ചെയർമാൻ പ്രഫ. ഡോ. കെ.പി. ഹരിദാസ് അറിയിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, കെ.ബി.എഫ്, ഇ.എസ്.ഐ അംഗങ്ങൾക്ക് ആൻജിയോ ഗ്രാം, ആൻജിയോ പ്ലാസ്റ്റി എന്നിവ സൗജന്യമായി നടത്താമെന്ന് കാരുണ്യ ഹൃദയാലയയുമായുള്ള ധാരണ പത്രം കൈമാറുന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്കും ചെലവ് കുറഞ്ഞ ഹൃദ്രോഗ ചികിത്സ കേന്ദ്രമായി പ്രവർത്തിക്കുമെന്ന് ലോർഡ്സ് വൈസ് ചെയർമാൻ ഹരീഷ് ഹരിദാസ് പറഞ്ഞു. ഹൃദ്രോഗ വിദഗ്ധരുടെ 24 മണിക്കൂർ സേവനം, അത്യാധുനിക സൗകര്യങ്ങളുള്ള കാത് ലാബ്, എക്കോ, ടി.എം.ടി, ഇന്‍റൻസിവ് കാർഡിയാക് കെയർ യൂനിറ്റുകൾ എന്നിവയും ഉണ്ടാവും. കാരുണ്യ ഹൃദയാലയയുടെ ഏഴാമത് സെന്‍ററാണിതെന്ന് സീനിയർ ഓപറേഷൻസ് മാനേജർ ടി. ഷറഫുദ്ദീൻ പറഞ്ഞു. വിവരങ്ങൾക്ക്: 0471 2949000. മാർക്കറ്റിങ് മേധാവി ബിജുവും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.