*ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി * വി. മുരളീധരനെ പൊലീസ് മടക്കി തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോർജിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റുചെയ്ത നന്ദാവനം എ.ആർ ക്യാമ്പിന് മുന്നിൽ ഉരുണ്ടുകൂടിയത് ഉദ്വേഗജനകമായ നിമിഷങ്ങൾ. ജോർജിനെ എതിർത്തും അനുകൂലിച്ചും തടിച്ചുകൂടിയവരെകൊണ്ട് എ.ആർ ക്യാമ്പും പരിസരവും നിറഞ്ഞു. സംഘാർഷാവസ്ഥ മുന്നിൽ കണ്ട് വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്. ബേക്കറി ജങ്ഷനിലും നന്ദാവനം എക്‌സൈസ് ഓഫിസിന് സമീപത്തും കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചു. ഇതുവഴിയുള്ള വാഹനഗതാഗതവും രാവിലെ മുതൽ പൊലീസ് തിരിച്ചുവിട്ടിരുന്നു. പൊലീസ് നടത്തിയ അപ്രതീക്ഷിത നീക്കത്തിലൂടെ ഞായറാഴ്ച അതിരാവിലെ കോട്ടയം ഈരാട്ടുപേട്ടയിലെ ജോർജിന്‍റെ വസതിയിൽനിന്നാണ് ജോർജിനെ കസ്റ്റഡിയിലെടുത്ത് എ.ആർ ക്യാമ്പിലെത്തിച്ചത്. ഫോർട്ട് സി.ഐയുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് നേതൃത്വം നൽകിയത്. പൊലീസിന്‍റെ നടപടികളിൽ ഒരുവിധത്തിലുമുള്ള എതിർപ്പും പ്രകടിപ്പിക്കാതെ സ്വന്തംവാഹനത്തിൽ മകൻ ഷോൺജോർജിനൊപ്പം എ.ആർ ക്യാമ്പിലേക്ക് തിരിച്ചു. വെമ്പായത്ത് എത്തിയപ്പോൾ പി.സിക്ക് പിന്തുണയുമായി ബി.ജെ.പി പ്രവർത്തകർ എത്തി. മുദ്രാവാക്യം മുഴക്കി പ്രവർത്തകർക്ക് മുന്നിൽ 10 മിനിറ്റോളം വാഹനം നിർത്തിയിട്ടു. പട്ടത്ത് എത്തിയപ്പോൾ കഥമാറി. ഡി.വൈ.എഫ്.ഐയുടെ ചീമുട്ടയേറ്. തുടർന്ന് പി.സി. ജോർജിനെ നന്ദാവനം എ.ആർ ക്യാമ്പിലെത്തിച്ചു. പ്രതിഷേധങ്ങള്‍ ഒഴിവാക്കാമെന്ന് കരുതിയാണ് പൊലീസ് ഫോര്‍ട്ട് സ്‌റ്റേഷന് പകരം പി.സി. ജോര്‍ജിനെ എ.ആര്‍ ക്യാമ്പിലേക്ക് എത്തിച്ചത്. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് സമീപം കാറില്‍ കരിങ്കൊടിയുമായി ഒളിച്ചിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഗേറ്റ് കടന്ന് വാഹനം അകത്തേക്ക് കയറുന്നതിനിടെ അപ്രതീക്ഷിതമായി ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധവും അരങ്ങേറി. ജോര്‍ജിന് സമീപമെത്തി പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. പൊലീസുകാര്‍ ഏറെ പണിപ്പെട്ടാണ് പ്രകടനക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ മ്യൂസിയം സ്റ്റേഷനിലേക്ക് മാറ്റി. ഇതിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പി.സി ജോര്‍ജിനെതിരെ പ്രകടനവുമായി എത്തി. ഇവരെ നന്ദാവനത്ത് പൊലീസ് തടഞ്ഞു. പിന്നാലെ പി.ഡി.പി പ്രവര്‍ത്തകരുമെത്തി. പ്രകടനങ്ങള്‍ തടയാന്‍ പൊലീസ് ജലപീരങ്കിയും സ്ഥലത്തെത്തിച്ചിരുന്നു. തൊട്ടുപിന്നാലെ ജോർജിനെ കാണാൻ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ എത്തി. ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.വി. രാജേഷിനൊപ്പമാണ് വി. മുരളീധരന്‍ സ്ഥലത്തെത്തിയത്. കാറില്‍ അനുമതിക്കായി കാത്തിരിന്നു. അസി. കമീഷണറെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആരെയും കടത്തിവിടേണ്ടതില്ലെന്ന് സിറ്റി പൊലീസ് കമീഷണര്‍ നിര്‍ദേശം നല്‍കിയെന്ന് അറിയിച്ചു. തടസ്സം നിന്ന പൊലീസിനോടും ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരോടും അദ്ദേഹം ക്ഷുഭിതനായി. പിന്നീട് ജാമ്യം കിട്ടി പുറത്തിറങ്ങിയ പി.സി. ജോർജിനെ വി. മുരളീധരനും ആർ.എസ്.എസ് നേതാക്കളും പ്രത്യേകം കണ്ടു. അധികം വൈകാതെ ജോർജിനെ അറസ്റ്റുചെയ്തു എന്ന വാർത്തകൾ പുറത്തുവന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കാൻ പ്രത്യേകം വാഹനത്തിൽ കൊണ്ടുപോയി. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ജോർജിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.