നാഗർകോവിൽ: കൂടങ്കുളം ആണവനിലയ പാർക്കിൽ പുതിയതായി നിർമിക്കുന്ന യൂനിറ്റ് മൂന്നിൽ റിയാക്ടർ പ്രഷർ വെസൽ സ്ഥാപിച്ചു. എൻ.പി.സി.ഐ എൽ. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഭുവൻ ചന്ദ്ര പതക് റിയാക്ടർ പ്രഷർ വെസൽ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. നിലവിൽ നാല് റിയാക്ടറുകളുടെ നിർമാണ പ്രവർത്തനങ്ങളാണ് കൂടങ്കുളത്ത് നടക്കുന്നത്. കൂടാതെ, 1000 മെഗാവാട്ടിന്‍റെ രണ്ട് യൂനിറ്റുകളിൽനിന്ന് 2000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നു. രാജ്യത്തിനാവശ്യമായ വൈദ്യുതി കൂടങ്കുളം ആണവനിലയങ്ങളിൽനിന്ന് ലഭിച്ചു തുടങ്ങുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങിൽ എൻ.പി.സി.ഐ.എൽ ഡയറക്ടർ (ഫിനാൻസ്) എം. ശങ്കരനാരായണൻ, എക്സിക്യൂട്ടിവ് ഡയറക്ടർ (ലൈറ്റ് വാട്ടർ റിയാക്ടർസ്)എസ്. ജയകൃഷ്ണൻ, സൈറ്റ് ഡയറക്ടർ രാജീവ് മനോഹർ ഗോഡ്ബോലെ, പ്രോജക്ട് ഡയറക്ടർ (അഞ്ച്, ആറ്) എം.എസ്. സുരേഷ്, പ്രോജക്ട് ഡയറക്ടർ (മൂന്ന്, നാല്) ഇ. ചിന്നവീരൻ, യൂനിറ്റ് ഒന്ന്, രണ്ട് സ്റ്റേഷൻ ഡയറക്ടർ ആർ.എസ്. സാവന്ത് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.