lead. കാട്ടാക്കട: ഗ്രാമീണമേഖലയിലെ ഹോട്ടലുകളിലും തട്ടുകടകളിലും പഴകിയതും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതുമായ ആഹാരസാധനങ്ങള്‍ വില്‍പന നടത്തുന്നതായി പരാതി ഉയർന്നിട്ടും നടപടിയില്ല. ദിവസങ്ങള്‍ പഴക്കമുള്ള സാധനങ്ങള്‍വരെ കച്ചവടം നടത്തുന്ന ഹോട്ടലുകളുണ്ടെന്നാണ് പ്രധാന പരാതി. എന്നാൽ, പരാതികള്‍ അന്വേഷിക്കാനോ ഗുണനിലവാരം ഉറപ്പുവരുത്താനോ മായംകലര്‍ന്ന ഭക്ഷണം നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കാനോ ആരോഗ്യ-ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ തയാറാകുന്നില്ല. മുന്‍കാലങ്ങളില്‍ ഹോട്ടലുകളിലും-ഭക്ഷ്യവില്‍പന കേന്ദ്രങ്ങളിലും പരിശോധന നടത്തുകയും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങള്‍ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തിരുന്നു. കാലാവധി കഴിഞ്ഞ ഭക്ഷ്യോല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന നിരവധി കടകളും ഗ്രാമപ്രദേശങ്ങളിലുണ്ട്. അടുത്തിടെയായി ഛര്‍ദ്ദി, വയറിളക്കം എന്നിവയായി നിരവധി പേര്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ ചികിത്സ തേടിയിരുന്നു. അതിലധികംപേരും ഹോട്ടലുകളിലും മറ്റും ഭക്ഷണം കഴിച്ചവരാണെന്നും അതില്‍ ഷവര്‍മ, അല്‍ഫാം എന്നിവ കഴിച്ചവരാണെന്നുമാണ് ഡോക്ടർമാര്‍ നല്‍കുന്ന വിശദീകരണം. ഭക്ഷ്യവിഷബാധയാണ് അസുഖങ്ങള്‍ക്ക് ഇടയാക്കിയതെന്ന് ആരോഗ്യവകുപ്പ് അറിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. ഒരു സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്താതെ പെട്ടിക്കടകളില്‍പോലും ഷവര്‍മ, അല്‍ഫാം എന്നിവ പാചകം ചെയ്ത് വില്‍പന നടത്തുന്നുണ്ട്. അതിൽ പാകം ചെയ്തശേഷം ദിവസങ്ങള്‍ കഴിഞ്ഞവയും ഇക്കൂട്ടത്തില്‍പ്പെടും. പല ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതായും പരാതിയുണ്ട്. ദിവസങ്ങൾ പഴക്കമുള്ള ഇറച്ചി, കറികൾ, പൊറോട്ട, കുഴച്ച മാവുകൾ എന്നിവ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും മാലിന്യം പൊതുമരാമത്ത് ഓടയിലും സമീപത്തെ തോടുകളിലും തുറന്നുവിടുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.