ഇറച്ചിക്കടയിൽ സംഘർഷം; രണ്ടുപേർക്ക് കുത്തേറ്റു, പ്രതികൾ പിടിയിൽ

കഴക്കൂട്ടം: ശ്രീകാര്യത്ത് ഇറച്ചിക്കടയിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 8.45 ഓടെ ശ്രീകാര്യം മുസ്​ലിം പള്ളിക്കു മുന്നിലാണ് സംഭവം. ശ്രീകാര്യം സ്വദേശികളായ ഷിബു, മുനീർ എന്നിവർക്കാണ് കുത്തേറ്റത്. ചെമ്പഴന്തി സ്വദേശികളായ അബ്ദുൽ ഹബീബ് (52) മക്കളായ അബ്ദുൽ ഹർഷാദ് (27) നസിം (23) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്തടുത്ത് ഇറച്ചി സ്റ്റാളുകളിലെ ജീവനക്കാരായ ഇരുവിഭാഗങ്ങൾ തമ്മിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലി വൈകീട്ടോടെ തർക്കമുണ്ടായി. രാത്രിയോടെ പ്രതിയായ ഹബീബ്, മക്കളായ ഹർഷാദിനെയും നസീമിനെയും വിളിച്ചു വരുത്തി. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ ഷിബുവിനെയും മുനീറിനെയും ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സംഘർഷമറിഞ്ഞ് എത്തിയ ശ്രീകാര്യം പൊലീസാണ് പരിക്കേറ്റവരെ മെഡി. കോളേജിലേക്ക് കൊണ്ടുപോയത്. വയറിന് കുത്തേറ്റ ഷിബുവിന്‍റെ നില ഗുരുതരമാണ്. ഹബീബ്, ഹർഷാദ് എന്നിവർ കൊല, കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതികളാണ്. പരിക്കേറ്റ ഷിബുവിനും നിരവധി കേസുകളുണ്ട്. പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് ചാർജ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.