പാറശ്ശാല: പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രാഥമിക ആവശ്യം നിറവേറ്റാനെത്തിയവരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞെന്നാരോപിച്ച് കൂട്ടത്തല്ല്. ഉല്ലാസയാത്രക്ക് പോയിവരികയായിരുന്ന കൊല്ലം ചവറ സ്വദേശികളും സുരക്ഷാജീവനക്കാരും തമ്മിലാണ് കൈയാങ്കളിയുണ്ടായത്. പളനി, കന്യാകമാരി, മണ്ടയ്ക്കാട് എന്നീ സ്ഥലങ്ങളില്‍ പോയി മടങ്ങിവരികയായിരുന്ന യാത്രസംഘം പാറശ്ശാലയിലെ സ്വാകാര്യ ആശുപത്രിക്ക് സമീപം ചായ കുടിക്കാന്‍ ഇറങ്ങി. സംഘത്തിലെ ചിലർ ആശുപത്രിയുടെ ശൗചാലയത്തില്‍ കയറിയത് സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചെയ്യുകയും വാക്കേറ്റം കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവർക്ക് മര്‍ദനമേറ്റു. ആശുപത്രിയിലെ ചെടിച്ചട്ടികള്‍ തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. സി.സി.ടി.വി ദൃശ്യം പരിശോധിച്ചശേഷം കേസെടുക്കുമെന്ന് എസ്.ഐ അറിയിച്ചു. ശുചിമുറിയിൽ അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്തപ്പോള്‍ പ്രകോപിതാരായി യാത്രാസംഘം സുരക്ഷാ ജീവനക്കാരെ മർദിക്കുകയായിരുന്നെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാൽ, ആശുപത്രി അധികൃതര്‍ നല്‍കിയ പരാതി മാത്രമാണ് പാറശ്ശാല പൊലീസ് പരിഗണിച്ചതെന്നും മറ്റ് ജില്ലക്കാരായത് കൊണ്ട് ഒരുപക്ഷത്തിന്‍റെ പരാതി കേട്ടുകൊണ്ടുള്ള നടപടിയാണ് സ്വീകരിച്ച് വരുന്നതെന്നും ആരോപണമുണ്ട്. ചിത്രം. പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ സംഘർഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.