ഹൗസറ്റ് കോളനി റോഡ്​ തകര്‍ന്ന് യാത്ര ദുരിതം 

നെടുമങ്ങാട്: പനവൂര്‍ പഞ്ചായത്തിലെ ആറ്റിന്‍പുറം ഹൗസറ്റ് കോളനി റോഡ് തകര്‍ന്ന് കാല്‍നടപോലും അസാധ്യം. മാര്‍ച്ച് 31ന്​ മുമ്പ് റോഡ് പണികള്‍ തീര്‍ക്കണമെന്നായിരുന്നു പൊതുമരാമത്തുമായുണ്ടായിരുന്ന കരാര്‍. ആറ്റിന്‍പുറത്തുനിന്ന്​ കോളനിയിലേക്കുള്ള ഒരുകിലോമീറ്റര്‍ ദൂരമുള്ള റോഡാണ് കഴിഞ്ഞ മഴക്കാലത്ത് തകര്‍ന്നത്. മൂന്നുവര്‍ഷം മുമ്പാണ് അവസാനമായി റോഡ് ടാര്‍ ചെയ്തത്. ഈ റോഡ് മാർച്ച്​ 31ന്​ മുമ്പ്​ അറ്റകുറ്റപ്പണി ചെയ്യുമെന്ന്​ കാട്ടി അഞ്ച്​ ബാരല്‍ ടാര്‍ ഇവിടെ ഇറക്കിവെച്ചിട്ടുണ്ട്. എന്നാല്‍, കരാറെടുത്ത ആളിന് സാമ്പത്തിക നഷ്ടമാണെന്നുകാട്ടി ഇയാള്‍ പണി ഉപേക്ഷിച്ചമട്ടാണ്. കൊങ്ങണംകോട് വാര്‍ഡിലുള്‍പ്പെട്ട ഈ റോഡ് ഹൗസെറ്റ് കോളനിയിലേക്കുള്ള 25ലധികം കുടുംബങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. നിലവില്‍ ഓട്ടോറിക്ഷ വിളിച്ചാൽപോലും വരാറില്ല. റോഡ് അടിയന്തരമായി റീടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫോട്ടോ: പൊട്ടിപ്പൊളിഞ്ഞ ആറ്റിന്‍പുറം ഹൗസറ്റ് കോളനി റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.