തിരുവനന്തപുരം: ആർ. ബാലകൃഷ്ണപിള്ളയുടെ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനവും അതിനോടനുബന്ധിച്ച് ആയിരം കേന്ദ്രങ്ങളിൽ അന്നദാനവും റൈസ് കിറ്റ് വിതരണവും നടത്തി. മുളവന കൃഷ്ണൻ കുട്ടി ഫൗണ്ടേഷനും കേരള കോൺഗ്രസ് (ബി) കുന്നുകുഴി മണ്ഡലം കമ്മിറ്റിയും സംഘടിപ്പിച്ച പരിപാടി കേരള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അശോകൻ കെയും ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മധു മുളവന, മണിയൻ, ദീപു, ജാനകി, ഗീത, കൃഷ്ണൻകുട്ടി പൂങ്കുളം, കൃഷ്ണകുമാർ, വാസന്തി തേക്കുംമൂട്, സുരേഷ്, അരുൺ, അശ്വതി ജി.കൃഷ്ണ, വിജയൻ, മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. ആർ. ബാലകൃഷ്ണപിള്ളയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.