മഴക്കാലപൂർവ ശുചീകരണവുമായി ഗ്രാമപഞ്ചായത്തുകൾ

ആറ്റിങ്ങൽ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് മഴക്കാല ശുചീകരണ ഭാഗമായി കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലും എൻ.ആർ.ജി.എസ് തൊഴിലാളികളും സാമൂഹികപ്രവർത്തകരും ഹരിതകർമ സേന അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും സംയുക്തമായി പഞ്ചായത്തിലെ എല്ലാ വാർഡിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മേലാറ്റിങ്ങൽ ഒന്നാം വാർഡിൽ വാർഡ് മെംബർ പെരുങ്കുളം അൻസർ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ഷീല ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചേയർപേഴ്സൺ ബീന രാജീവ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉദയ, വാർഡ് മെംബർ ഷീബ എന്നിവർ നേതൃത്വം കൊടുത്തു. ആറ്റിങ്ങൽ: ആരോഗ്യസുരക്ഷക്ക് മാലിന്യമുക്തപരിസരമെന്ന ലക്ഷ്യം മുൻനിർത്തി കല്ലിൻമൂട് വാർഡ് സമിതിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം ആരംഭിച്ചു. ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെംബർ പൂവണത്തുംമൂട് മണികണ്ഠൻ നിർവഹിച്ചു. ജെ.എച്ച്.ഐ ടിൻറു ഹരിതകർമസേന, സന്നദ്ധസേന ഭാരവാഹികളായ ശ്രീമതി ഗീത, രേഖ, മഞ്ചു, സബീന, മാളു, രമ്യ, സിമി, സജി അഖിൽദേവ്, വിഷ്ണു എന്നിവർ നേതൃത്വം നൽകി. വരുംദിവസങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും വാർഡ് സമിതി തീരുമാനിച്ചു. ഫോട്ടോ email Twatl kadaykkavoor sheela കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് എസ്. ഷീല ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.