പോത്തൻകോട്: ചന്തവിളയിൽ ഭാര്യയുടെ വീടും ബന്ധുവീടും അടിച്ചുതകർത്ത കേസിൽ യുവാവ് അറസ്റ്റിൽ. മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയായ റഹീസ് ഖാൻ (29) ആണ് പിടിയിലായത്. ഏപ്രിൽ 30നാണ് റഹീസ് ഖാൻ ഭാര്യ നൗഫിയയുടെ ചന്തവിളയിലുള്ള വീട് രാത്രി ഒന്നോടെ അടിച്ചുതകർത്തത്. ദിവസങ്ങൾക്കുമുമ്പുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് ഭാര്യാ പിതാവ് പൊലീസിൽ പരാതി നൽകിയതാണ് പ്രകോപനത്തിന് കാരണം. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കുന്ന ഇയാൾ വാളുമായെത്തി ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളെ പേടിച്ച് ഭാര്യയും കുട്ടികളും മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു. ഭാര്യയെ വീട്ടിൽ കാണാത്തതിനെ തുടർന്നാണ് ഭാര്യയുടെ വീടും ഭാര്യയുടെ ബന്ധുവായ കണിയാപുരം സ്വദേശി സക്കീറിന്‍റെ വീടും വാഹനവും റഹീസ് രണ്ട് ഗുണ്ടകളുമായി ചേർന്ന് അടിച്ചുതകർത്തത്. ആക്രമണത്തിൽ ജനലുകളും വാതിലും ടി.വി അടക്കമുള്ള വീട്ടുപകരണങ്ങളും ശുചിമുറിയും ഇവർ അടിച്ചുതകർത്തു. സംഭവശേഷം ഒളിവിൽ പോയ ഇയാളെ കന്യാകുളങ്ങര നിന്നാണ് പൊലീസ് പിടികൂടിയത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു രണ്ട് പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോത്തൻകോട് ഇൻസ്പെക്ടർ മിഥുൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.