കോവളത്ത് അവധി തിരക്ക്

വിഴിഞ്ഞം: അവധി ആഘോഷിക്കാൻ ജനം ഇറങ്ങിയതോടെ കോവളം ബീച്ച് തിരക്കിലമർന്നു. നിയന്ത്രിക്കാൻ കൂടുതൽ പൊലീസും ലൈഫ് ഗാർഡുമാരും രംഗത്തിറങ്ങി. ചൊവ്വാഴ്ച രാവിലെ മുതൽ ഐ.എൻ.ടി.യു.സിയുടെ പരിപാടിക്ക് തലസ്ഥാനത്ത് എത്തിയവരുടെ വരവ് കൊണ്ട് ബീച്ച് നിറഞ്ഞിരുന്നു. ഇവരുടെ തിരക്ക് കുറയുന്നതിനിടയിൽ പെരുന്നാൾ ആഘോഷത്തിന് ശേഷമുള്ള മലയാളി സഞ്ചാരികളുടെ ഒഴുക്ക് ബീച്ചിനെ ജനനിബിഡമാക്കി. ഉത്തരേന്ത്യൻ സഞ്ചാരികളുടെ സാനിധ്യമുണ്ടായിരുന്നെങ്കിലും വിദേശികൾ തീരെ കുറവായിരുന്നു. കടൽക്ഷോഭവും തീരക്കുറവും കണക്കിലെടുത്ത് വെള്ളത്തിൽ ചവിട്ടാനുള്ള അവസരം മാത്രമൊരുക്കിയ ശേഷം കടൽക്കുളിയിൽനിന്ന് സഞ്ചാരികളെ അധികൃതർ വിലക്കി. അപകടം നിറഞ്ഞ ചുഴിയുള്ള ഭാഗങ്ങളെ ലൈഫ് ഗാർഡുകൾ അപായസൂചന ബോർഡുകൾ സ്ഥാപിച്ച് സുരക്ഷിതമാക്കി കാവൽ നിന്നു. വാഹനങ്ങളെ കോവളം ജങ്​ഷനിലും ഇടറോഡുകളിലുമായി തടഞ്ഞ് ഗതാഗതം നിയന്ത്രിച്ചു. സഞ്ചാരികളുടെ തിരക്ക് കൂടിയതോടെ ലൈറ്റ് ഹൗസിലേക്കുള്ള പ്രവേശന കവാടം ഉച്ചയോടെ അടച്ചു. തിരക്ക് ഇന്നലെ ഇരുട്ടുന്നതുവരെ തുടർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.