തിരുവനന്തപുരം: ജില്ല മോട്ടോർ തൊഴിലാളി യൂനിയൻെറ നേതൃത്വത്തിൽ ജില്ലയിൽ മേയ്ദിനം ആചരിച്ചു. സ്റ്റാച്യൂ ഓട്ടോറിക്ഷ സ്റ്റാൻഡിൽ മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പട്ടം ശശിധരൻ രാവിലെ ഒമ്പതിന് പതാക ഉയർത്തി. മ്യൂസിയം ജംഗ്ഷനിൽനിന്ന് ആരംഭിച്ച വാഹനറാലി എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. പട്ടം ജംഗ്ഷനിൽ വി.പി. ഉണ്ണികൃഷ്ണൻ, മെഡിക്കൽ കോളജ് ഓട്ടോസ്റ്റാൻഡിൽ ഡെപ്യൂട്ടി മേയർ പി.കെ. രാജു, ഗാന്ധിപാർക്കിൽ എം. രാധാകൃഷ്ണൻ നായർ, തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ സുനിൽ മതിലകം, തമ്പാനൂർ തമിഴ്നാട് സ്റ്റാൻഡിൽ മൈക്കിൾ ബാസ്റ്റ്യൻ, തമ്പാനൂർ ബസ് സ്റ്റേഷന് മുന്നിൽ കൗൺസിലർ ഹരികുമാർ, കിള്ളിപ്പാലം ഓട്ടോസ്റ്റാൻഡിൽ രാജ്കുമാർ, തൈക്കാട് ഡി.ആർ.എം സ്റ്റാൻഡിൽ കാലടി േപ്രമചന്ദ്രൻ, തളിയൽ ഒാട്ടോ സ്റ്റാൻഡിൽ പി. ഗണേശൻ നായർ, പേരൂർക്കടയിൽ വട്ടിയൂർക്കാവ് ശ്രീകുമാർ, കുടപ്പനകുന്നിൽ കെ. മുരുകൻ, കേശവദാസപുരത്ത് കൊടുങ്ങാനൂർ വിജയൻ, കുലശേഖരം ആശുപത്രി ജംഗ്ഷനിൽ രാജ്കുമാർ, കുലശേഖരത്ത് സുരേഷ്, മൂന്നാമൂട് ജംഗ്ഷനിൽ ബിജു, വെള്ളക്കടവിൽ രിത്ത്, ചെങ്കിക്കുന്നിൽ ചെങ്കിക്കുന്ന് രാധാകൃഷ്ണൻ, കഴക്കൂട്ടത്ത് കർണികാരം ശ്രീകുമാർ, കിളിമാനൂർ ഓട്ടോസ്റ്റാൻഡിൽ ഐത്തി ചന്ദ്രൻ, കാട്ടാക്കട എം.എസ്. പ്രഭാത്, നെയ്യാറ്റിൻകരയിൽ ജി.എൻ. ശ്രീകുമാർ, അനന്തപുരി ഒാട്ടോസ്റ്റാൻഡിൽ രതീഷ്, എയർപോർട്ട് ജയപ്രകാശ് എന്നിവർ രാവിലെ ഒമ്പതിന് പതാക ഉയർത്തി മേയ്ദിനം ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.