യു.ഡി.എഫ് മേഖല ജാഥകള്‍ മാറ്റി

തിരുവനന്തപുരം: മേയ് 16 മുതല്‍ 19 വരെ യു.ഡി.എഫ് പ്രഖ്യാപിച്ച സില്‍വർ ലൈൻ വിരുദ്ധ മേഖല ജാഥകള്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാറ്റിവെച്ചതായി കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും. എൽ.ഡി.എഫ് സര്‍ക്കാറിന്‍റെ ജനദ്രോഹത്തിന്‍റെ ഒന്നാം വാര്‍ഷികത്തിൽ മേയ് 20ന് എല്ലാ പ‍ഞ്ചായത്തുകളിലും പ്രഖ്യാപിച്ച സായാഹ്ന സത്യഗ്രഹത്തിന് മാറ്റമില്ലെന്നും ഹസന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.