കിണർ വൃത്തിയാക്കുന്നതിനിടെ തൊടി ഇടിഞ്ഞുവീണു; ഒരാൾ മണ്ണിനടിയിൽ

(ചിത്രം) കുണ്ടറ: കിണർ വൃത്തിയാക്കുന്നതിനിടെ തൊടികൾ ഇടിഞ്ഞുവീണ് ഒരാൾ മണ്ണിനടിയിലായി. ഇരിമ്പനങ്ങാട് കൊച്ചുതുണ്ടിൽ വീട്ടിൽ ഗിരീഷ്​കുമാർ (47) ആണ്​ അപകടത്തിൽപെട്ടത്​. വെള്ളിമൺ ചെറുകുളത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലെ കിണറാണ് ഇദേഹം വൃത്തിയാക്കാനിറങ്ങിയത്. പരുത്തുംപാറ കോർപറേഷൻ കാഷ്യൂ ഫാക്ടറിയിലെ ജീവനക്കാരനായ ഗിരീഷ്​കുമാർ ജോലികഴിഞ്ഞ് ഉച്ചക്ക്​ രണ്ടോടെ സുഹൃത്തായ ഹരിയുമൊത്ത് കിണർ വൃത്തിയാക്കുന്നതിന് എത്തിയതായിരുന്നു. വൃത്തിയാക്കൽ പൂർത്തിയാക്കി വൈകീട്ട് അഞ്ചോടെ കിണറ്റിൽനിന്ന് തിരികെ കയറുമ്പോഴാണ് വാർത്ത 13 തൊടികൾ ഉൾപ്പെടെ 26 തൊടികൾ ഇടിഞ്ഞുവീണത്. വിവരമറിഞ്ഞ് ഫയർഫോഴ്സും പൊലീസും നാട്ടുകാരും എത്തി. എക്സ്കവേറ്റർ ഉപയോഗിച്ച് കിണറിന് സമീപമായി കിടങ്ങ് കുഴിച്ചുള്ള രക്ഷാപ്രവർത്തനമാണ് നടത്തുന്നത്​. മുപ്പതടിയോളം താഴ്ചയിൽ കിടങ്ങ് കുഴിക്കേണ്ട സ്ഥിതിയായതിനാൽ രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നു. പി.സി. വിഷ്ണുനാഥ് എം.എൽ.എയു​ൾപ്പെടെ ജനപ്രതിനിധികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.