കൊല്ലം: ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെയും പോഷക പ്രസ്ഥാനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ഏക സിവിൽ കോഡിനെതിരെ ശക്തമായി സമരത്തിനിറങ്ങാൻ കൊല്ലത്ത് ചേർന്ന യോഗം തീരുമാനിച്ചു. പ്രതിഷേധത്തിന്‍റെ ഭാഗമായി മേയ് 24ന് രാജ്ഭവൻ മാർച്ചും തുടർന്ന് പാർലമെന്‍റ് മാർച്ചും നടത്തും. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കണ്ട് പ്രതിഷേധമറിയിക്കും. കൊല്ലം മന്നാനിയ്യ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ജംഇയ്യതുൽ ഉലമ പ്രസിഡന്‍റ് കെ.പി. അബൂബക്കർ ഹസ്രത്ത് യോഗം ഉദ്ഘാടനം ചെയ്തു. ഏക സിവിൽ കോഡിനെപ്പറ്റിയുള്ള വിശദീകരണം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ് നടത്തി. ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യപ്രഭാഷണം നടത്തി. മുത്തുക്കോയാ തങ്ങൾ, എ.കെ. ഉമർ മൗലവി, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, കെ.എച്ച്. മുഹമ്മദ് മൗലവി, കടുവയിൽ എ.എം. ഇർഷാദ് ബാഖവി, സി.എ. മൂസാ മൗലവി, എം.എം. ബാവാ മൗലവി, ഹസൻ ബസരി മൗലവി, തൊളിക്കോട് മുഹിയുദ്ദീൻ മൗലവി, മാണിക്കൽ നിസാറുദ്ദീൻ മൗലവി, എസ്.എച്ച്. സൈനുദ്ദീൻ മൗലവി പത്തനംതിട്ട, ഇലവുപാലം ശംസുദ്ദീൻ മന്നാനി, അൻഷാദ് മന്നാനി മണനാക്ക്, അനസ് മന്നാനി കണ്ണനല്ലൂർ, മുണ്ടക്കയം ഹുസൈൻ മൗലവി, പാലുവള്ളി എ. നാസിമുദ്ദീൻ മന്നാനി, മുഹമ്മദ് യാസീൻ തോന്നയ്ക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.