ത്രിദിന ശില്‍പശാല

തിരുവനന്തപുരം: കൈരളി ന്യൂറോ സയന്‍സസ് സൊസൈറ്റി, എൻ.എസ്.ഐ കേരളയുടെ വാര്‍ഷിക കോണ്‍ഫറന്‍സ് 'ട്രാവന്‍കൂര്‍ ന്യൂറോകോണ്‍'ന് വെള്ളിയാഴ്ച തുടക്കമാകും. ന്യൂറോ സർജൻ ഡോ. മാര്‍ത്താണ്ഡം പിള്ള ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ന്യൂറോളജിസ്റ്റുകളും ന്യൂറോ സര്‍ജന്മാരും പങ്കെടുത്ത് അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കും. മേഖലയിലുള്ളവർ അനുബന്ധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പരിപാടിയുടെ ഭാഗമായി ആറോളം ശിൽപശാലകൾ നടക്കും. കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലായി നാല് വിഭാഗങ്ങളിലും ശംഖുംമുഖം ഉദയ് സ്യൂട്ട്സില്‍ രണ്ട് വിഭാഗങ്ങളിലും ശില്‍പശാലകൾ നടക്കും. കോവളം ഉദയ സമുദ്രയില്‍ നടക്കുന്ന പരിപാടി എട്ടിന് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.