തിരുവനന്തപുരം: ഈ വർഷം സർവിസിൽനിന്ന് വിരമിക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിൻസിപ്പലും ഉള്‍പ്പെടെ 22 അധ്യാപകര്‍ക്ക് മെഡിക്കല്‍ കോളജ് പി.ടി.എയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജോയന്‍റ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് പി. രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, സ്പെഷല്‍ ഓഫിസര്‍ ഡോ. എന്‍. റോയ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സാറാ വര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബി.പി. രാജ്മോഹന്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ സെക്രട്ടറി ഡോ. കവിതാ രവി സ്വാഗതവും ജോയന്‍റ് സെക്രട്ടറി ഡോ. ഫാത്തിമ ബീവി നന്ദിയും പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാ ബീവി, ഡി.എം.ഇയിലെ സ്പെഷൽ ഓഫിസർ ഡോ. എൻ. റോയി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സാറാ വർഗീസ്, ഡോ. പി. അനിൽകുമാർ (പ്രഫ, ന്യൂറോ സർജറി), ഡോ. അന്നാ ചെറിയാൻ (അസോ. പ്രഫ മൈക്രോ ബയോളജി), ഡോ. ജി. എം. അശോക് കുമാർ പ്രഫ, പീഡിയാട്രിക് സർജറി), ഡോ. എ. നാസർ (ഫാർമക്കോളജി), ഡോ. എൻ. പ്രേമലത (പ്രഫ. മെഡിക്കൽ ഗ്യാസ്ട്രോ), ഡോ. കെ. രേണുക (പ്രഫ, അനാട്ടമി), ഡോ. എ. ശരത്കുമാർ (അസോ. പ്രഫ, പത്തോളജി), ഡോ. ശോഭാ കുര്യൻ (പ്രഫ, മൈക്രോ ബയോളജി), ഡോ. ആർ. ശ്രീകുമാരി (പ്രഫ. ഗൈനക്കോളജി), ഡോ. ബി. ശ്രീകുമാർ (പ്രഫ. ന്യൂറോളജി), ഡോ. പി.എസ്. സുരേഷ് കുമാർ (പ്രഫ. ഫിസിക്കൽ മെഡിസിൻ). ഡോ. സൂസൻ തോമസ് (അസി. പ്രഫ. ഒഫ്ത്താൽമോളജി), ഡോ. എൽ. അനിത (അസോ. പ്രഫ. ഫാർമസി), ഡോ. എൽ.എസ്. ലതാ ശ്രീധർ (അസോ. പ്രഫ. അനാട്ടമി), ഡോ. സി. പി. മുത്തുകൃഷ്ണൻ (അസോ. പ്രഫ പത്തോളജി), ഡോ. കെ.പി. ശെൽവരാജൻ ചെട്ടിയാർ (പ്രഫ. ജനറൽ മെഡിസിൻ), ഡോ. ടി.എൽ. സുജാത (പ്രഫ. ഗൈനക്കോളജി), ഡോ. സുനിതാ വിശ്വനാഥൻ (പ്രഫ. കാർഡിയോളജി), ഡോ. എം.കെ. സുരേഷ് (പ്രഫ, ജനറൽ മെഡിസിൻ), ഡോ. ലൈലാറാണി വിജയരാഘവൻ (പ്രഫ പത്തോളജി) എന്നിവരാണ് 2022ൽ വിരമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.